ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഡെന്‍മാര്‍ക്ക്. പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ 4-0 ന് തകര്‍ത്താണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ഡെന്‍മാര്‍ക്കിനായി കാസ്പര്‍ ഡോള്‍ബര്‍ഗ ഇരട്ട ഗോള്‍ നേടി. യോക്വിമും ബ്രാത്ത്‌വെയ്റ്റുമാണ് മറ്റ് സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് ഡെന്‍മാര്‍ക്ക് തുടരുകയായിരുന്നു.
കളിയിലുടനീളം മികച്ചുനിന്ന ഡെന്‍മാര്‍ക്ക് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. അതിവേഗ അറ്റാക്കിംഗ് ഫുട്ബോളിലൂടെ സൂപ്പര്‍ താരം ഗരെത് ബേല്‍ നയിച്ച വെല്‍സിനെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡാനിഷ് ടീമിന് കഴിഞ്ഞു.
പന്ത് കൂടുതല്‍ സമയവും ഡെന്‍മാര്‍ക്ക് കൈയ്യടക്കി വച്ചതോടെ കൗണ്ടര്‍ അറ്റാക്കിംഗ് ഗെയിമായിരുന്നു വെയ്ല്‍സ് കളിച്ചത്. ആദ്യ രണ്ടു കളികളിലും തോറ്റിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വിജയിച്ചായിരുന്നു നേരത്തെ ഡെന്‍മാര്‍ക്കിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
അവസാന അര മണിക്കൂര്‍ മാത്രമാണ് വെയ്ല്‍സിനു കൂടുതല്‍ മകിച്ച പ്രകടനം നടത്താനായത്. ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചുവരാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഡെന്‍മാര്‍ക്കിന്റെ പ്രതിരോധം മറികടക്കാനായില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ മൈതാനത്ത് കുഴഞ്ഞുവീണ പിന്നീട് ജീവിത്തിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യന്‍ എറിക്സനുള്ള സ്‌നേഹസമ്മാനം കൂടിയായി ഈ ക്വാര്‍ട്ടര്‍ പ്രവേശനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: EURO 2020: DENMARK REACH QUARTER-FINALS