| Friday, 23rd November 2018, 11:11 am

ബ്രെക്‌സിറ്റ് കരട് ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: തെരേസ മേയ് മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് കരാര്‍ ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍. ഇന്നലെയാണ് കരട് ഉടമ്പടിയും രാഷ്ട്രീയ പ്രമേയവും ഇ.യു. അംഗീകരിച്ചത്. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും കരാര്‍ അംഗീകരിക്കും.

ബ്രെക്‌സിറ്റ് നടപ്പിലാക്കിയാലും ഇ.യു.വുമായിട്ടുള്ള ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്ന കരട് രാഷ്ട്രീയ പ്രമേയമാണ് ബ്രിട്ടണും ഇ.യു.വും അംഗീകരിച്ചിരിക്കുന്നത്.

ഇ.യു.വില്‍ നിന്ന് പുറത്തായതിന് ശേഷം വാണിജ്യം, സുരക്ഷ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ എങ്ങനെയാവണം എന്നതിന്റെ കരട് രൂപത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. കൂടാതെ ക്രിമിനല്‍, നീതിന്യായം, വിദേശനയം, പ്രതിരോധം തുടങ്ങിയവയും പ്രമേയത്തില്‍ വിശദീകരിക്കുന്നുണ്ട്.

ALSO READ: നിങ്ങള്‍ വയറ് നിറയെ ആഹാരം കഴിച്ചില്ലേ? എങ്കില്‍ ഈ വാര്‍ത്തയൊന്ന് കാണൂ

ബ്രിട്ടീഷ് ജനത സമാധാനപരമായ ബ്രെക്‌സിറ്റാണ് ആഗ്രഹിക്കുന്നതെന്ന് കരട് അംഗീകാരത്തിന് ശേഷം മേയ് പറഞ്ഞു.

ഞായറാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗം ബ്രെക്‌സിറ്റ് കരാറിനും ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടണ്‍-ഇ.യു. ബന്ധത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനും അന്തിമ അംഗീകാരം നല്‍കിയേക്കും.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരത്തിന് ശേഷം ബ്രിട്ടണ്‍ പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസയുടെ അടുത്ത കടമ്പ.

അതേസമയം വിടുതല്‍ കരാറില്‍ യൂറോപ്യന്‍ യൂണിയനും പൂര്‍ണ തൃപ്തിയില്ല. ബ്രിട്ടീഷ് അധീനതയിലുള്ള സ്‌പെയിനിന്റെ ദക്ഷിണ തീരപ്രദേശമായ ജിബ്രാള്‍ട്ടന്റെ ഭാവിയില്‍ സ്‌പെയിന്‍ ആശങ്ക അറിയിച്ചു. ജിബ്രാള്‍ട്ടണ്‍ ബ്രിട്ടീഷ് അധീനതയില്‍ ആയിരിക്കുമെന്ന തേരേസ മേയുടെ നിലപാടാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം മാര്‍ച്ച് 29 ഓടെ ഇ.യു.വില്‍ നിന്ന് പുറത്ത് വരലാണ് ബ്രിട്ടന്റെ പദ്ധതി.

We use cookies to give you the best possible experience. Learn more