| Thursday, 16th April 2020, 4:02 pm

കൊവിഡ്-19 പ്രതിസന്ധിയില്‍ സഹായിച്ചില്ല; ഇറ്റലിയോട് മാപ്പു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തില്‍ ഇറ്റലിയെ സഹായിക്കാഞ്ഞതില്‍ മാപ്പു പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റാണ് ഇറ്റലിയോട് ക്ഷമാപണം നടത്തിയത്.

‘ അതെ ശരിയാണ് ആരും ഇതിന് (കൊവിഡ്) തയ്യാറായിരുന്നില്ല. തുടക്കത്തില്‍ ഇറ്റലിക്കു ഒരു സഹായ ഹസ്തം വേണ്ട സമയത്ത് കുറേയധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. അതിനാല്‍ യൂറോപ്പൊന്നാകെ ഇറ്റലിയോട് ക്ഷമാപണം നടത്തുന്നു,’ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയില്‍ കൊവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹായിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇറ്റലിയുമായുള്ള അതിര്‍ത്തി അടയ്ക്കുകയുമുണ്ടായി.

മാര്‍ച്ച് മാസത്തില്‍ ഇറ്റലിയിലേക്ക് മാസ്‌കുകള്‍ കയറ്റി അയക്കുന്നതില്‍ ഫ്രാന്‍സും ജര്‍മ്മനിയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ഈ നടപടിയില്‍ ഇറ്റലിക്ക് അമര്‍ഷവുമുണ്ട്. എന്നാല്‍ കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ ചൈന, റഷ്യ, ക്യൂബ തുടങ്ങിയരാജ്യങ്ങള്‍ ഇറ്റലിയെ സഹായിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഇറ്റലിയിലാണ്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം 21000 ത്തിലേറെ പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ഇറ്റലിയില്‍ രോഗവ്യാപനത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more