ബ്രസല്‍സ്: ലോകത്തെ ഏറ്റവും വലിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഏറ്റെടുത്തതിന് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിന് 800 കോടി രൂപ (11 കോടി യൂറോ) പിഴയിട്ടു. യൂറോപ്യന്‍ യൂണിയനാണ് പിഴയിട്ടത്. കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ഇ.യു കോംപറ്റീഷന്‍ കമ്മീഷണര്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കി, വാട്ട്‌സ്ആപ്പ് അക്കൗണ്ടും ഫേസ്ബുക്കും തമ്മില്‍ ബന്ധിപ്പിക്കില്ലെന്ന ഉറപ്പ് ലംഘിച്ചു എന്നീ കുറ്റങ്ങളാണ് കമ്പനിക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. പിഴ ചുമത്തിയത് കൂടാതെ മറ്റ് നടപടികള്‍ കമ്പനിയ്‌ക്കെതിരെ ഉണ്ടാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
Also Read: വാണാ ക്രൈ തുടക്കം മാത്രം; കൂടുതല്‍ ഭീകരമായ സൈബര്‍ ആക്രമണം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
2014-ലാണ് വാട്ട്‌സ്ആപ്പ് ഫേസ്ബുക്കിനെ ഏറ്റെടുത്തത്. 1,900 കോടി ഡോളറിന്റെ വമ്പന്‍ ഏറ്റെടുക്കലായിരുന്നു ഇത്. സമൂഹമാധ്യമരംഗത്തെ മത്സരത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കണ്ടാണ് അന്ന് യൂറോപ്യന്‍ യൂണിയന്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യതാനയത്തില്‍ വാട്ട്‌സ്ആപ്പ് മാറ്റം വരുത്തിയിരുന്നു. ഏറ്റെടുക്കല്‍ സമയത്ത് നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ഇത് എന്ന് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ.