ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ 28 അംഗപ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിനിധി സംഘം ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഭാഗികമായ സ്വയംഭരണ പദവി റദ്ദാക്കാനുള്ള ന്യൂദല്‍ഹിയുടെ തീരുമാനവും പ്രതിനിധി സംഘം കൂടിക്കാഴ്ച്ചക്കിടെ ചര്‍ച്ച ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍.
ഈ മാസം ആദ്യം യു.എസ് സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.