മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തണമെന്ന നിയമം കൊണ്ടു വരാമെന്ന് ഇ. യു കോടതി; എതിര്‍പ്പുമായി മുസ്‌ലിം-ജൂത വിഭാഗങ്ങള്‍
international
മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് ബോധം കെടുത്തണമെന്ന നിയമം കൊണ്ടു വരാമെന്ന് ഇ. യു കോടതി; എതിര്‍പ്പുമായി മുസ്‌ലിം-ജൂത വിഭാഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2020, 9:46 am

ബ്രസല്‍സ്: മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന നിയമം യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് നിടപ്പാക്കാമെന്ന് നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതി. എന്നാല്‍ ഈ നിയമം മുസ്‌ലിം ജൂത-മത വിഭാഗങ്ങളുടെ മതാചാരത്തിനെതിരാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

യൂറോപിലുടനീളമുള്ള ജൂത വിഭാഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് നടപടിയെന്നാണ് കോണ്‍ഫറന്‍സ് തലവന്‍ ഗോള്‍ഡ്‌സ്മിഡ്ത് പറഞ്ഞത്.

അതേസമയം ബെല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്‌സ് സര്‍ക്കാര്‍ നിയമത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. ഇ.യു അംഗരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കാമെന്നും കശാപ്പ് ചെയ്യുമ്പോള്‍ മൃഗങ്ങളെ ബോധം കെടുത്തിയിരിക്കണമെന്നുമാണ് ഫ്‌ളെമിഷ് സര്‍ക്കാര്‍ പറഞ്ഞത്.

മൃഗക്ഷേമവും മുസ്‌ലിം-ജൂത വിഭാഗങ്ങളുടെ ആചാര സംരക്ഷണവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലിതമായ ഒരു നിലപാടാണിതെന്നാണ് കോടതി പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നത് മൃഗങ്ങളുടെ വേദന കുറയ്ക്കുമെന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹലാല്‍ രൂപത്തില്‍ അറുക്കുന്നതും ജൂത വിഭാഗങ്ങളുടെ കോഷര്‍ ആചാരങ്ങളും നിരോധിക്കണമെന്ന ചില മൃഗാവകാശ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ് ഇത്തരം നിയമം കൊണ്ടുവന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ബെല്‍ജിയത്തിലെ ജൂത കൂട്ടായ്മ വിമര്‍ശിച്ചു.

മുസ്‌ലിം, കോഷര്‍ ആചാര പ്രകാരം മൃഗങ്ങളെ ബോധത്തിലിരിക്കുന്ന സമയത്ത് തന്നെ മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒറ്റവെട്ടിന് കൊല്ലണമെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EU Court backs ban on animal slaughter without stunning