Film News
ശിവകാര്‍ത്തികേയന്റെ വരികള്‍, ആടിത്തിമര്‍ത്ത് സൂര്യ; എതിര്‍ക്കും തുനിന്തവനിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 16, 01:36 pm
Sunday, 16th January 2022, 7:06 pm

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം എതിര്‍ക്കും തുനിന്തവനിലെ മൂന്നാമത്തെ ഗാനം പുറത്ത്. സുമ്മാ സുറന്ന് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശിവകാര്‍ത്തികേയന്‍ ആണ്. ഡി. ഇമ്മന്‍ ആണ് സംഗീത സംവിധാനം.

നേരത്തെ പുറത്ത് വിട്ട ‘വാടാ തമ്പി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. യുവ സംഗീതസംവിധായകരായ ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ വരികളെഴുതിയത് സംവിധായകന്‍ വിഗ്‌നേഷ് ശിവനാണ്.

പ്രിയങ്ക മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ റെഡിന്‍ കിംഗ്‌സ്ലേ, സത്യരാജ്, വിനയ് റായി, ശരണ്യ പൊന്‍വണ്ണന്‍, സൂരി, എം.എസ് ഭാസ്‌കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരിക്കുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം സണ്‍ പിക്‌ച്ചേഴ്‌സ്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്‌നാട്ടിലെ കീഴ്ജാതിക്കാരുടെ ദുരവസ്ഥ പറഞ്ഞ ചിത്രത്തിന് അഭിനന്ദപ്രവാഹമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ethirkkum thuninthavan new song out