ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് എന്‍.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. എന്നാല്‍ അത് ശരദ് പവാര്‍ അത് തടയുകയായിരുന്നുവെന്നും സുപ്രിയ സുലേ പറഞ്ഞു.
‘എന്നില്‍ അത്തരമൊരു വിശ്വാസം അര്‍പ്പിച്ചതിന് മോദിക്ക് നന്ദി. എന്നാല്‍ പവാര്‍ തന്നെ തടയുകയായിരുന്നു.’ സുപ്രിയ സുലേ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നരേന്ദ്രമോദിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് ശരദ് പവാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുപ്രിയ സുലേ രംഗത്തെത്തിയത്. മോദി തന്നോടൊപ്പം ഒരു മിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.
അതേസമയം സര്‍ക്കാര്‍ എന്താണോ തന്നോട് ആവശ്യപ്പെടുന്നത് അത് ചെയ്യാന്‍ താന്‍ ബാധ്യസ്ഥയാണെന്നും സുപ്രിയ സുലേ വ്യക്തമാക്കി.
‘ എന്താണോ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതുപോലെ ചെയ്യും. അത് ചെയ്യാന്‍ താന്‍ ബാധ്യസ്ഥയാണ്. എം.പി എന്ന നിലയില്‍ ഇപ്പോള്‍ തൃപ്തയാണ്. അത് തുടരും.’ സുപ്രിയ സുലേ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ച ഭണം കാഴ്ച്ചവെക്കുമെന്ന് തനിക്ക് ഉറപ്പ് ഉണ്ടെന്നും സുപ്രിയ സുലേ പറഞ്ഞു.
മോദി മന്ത്രിസഭയില്‍ സുപ്രിയ സുലേയെ മന്ത്രിയാക്കാനുള്ള വാഗ്ദാനം ഉണ്ടായിട്ടുണ്ടെന്ന് ശരദ് പവാര്‍ നേരത്തെ വ്യ്ക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ