ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് എന്‍.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. എന്നാല്‍ അത് ശരദ് പവാര്‍ അത് തടയുകയായിരുന്നുവെന്നും സുപ്രിയ സുലേ പറഞ്ഞു.
‘എന്നില്‍ അത്തരമൊരു വിശ്വാസം അര്‍പ്പിച്ചതിന് മോദിക്ക് നന്ദി. എന്നാല്‍ പവാര്‍ തന്നെ തടയുകയായിരുന്നു.’ സുപ്രിയ സുലേ പറഞ്ഞു.
നരേന്ദ്രമോദിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് ശരദ് പവാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുപ്രിയ സുലേ രംഗത്തെത്തിയത്. മോദി തന്നോടൊപ്പം ഒരു മിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.
അതേസമയം സര്‍ക്കാര്‍ എന്താണോ തന്നോട് ആവശ്യപ്പെടുന്നത് അത് ചെയ്യാന്‍ താന്‍ ബാധ്യസ്ഥയാണെന്നും സുപ്രിയ സുലേ വ്യക്തമാക്കി.
‘ എന്താണോ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതുപോലെ ചെയ്യും. അത് ചെയ്യാന്‍ താന്‍ ബാധ്യസ്ഥയാണ്. എം.പി എന്ന നിലയില്‍ ഇപ്പോള്‍ തൃപ്തയാണ്. അത് തുടരും.’ സുപ്രിയ സുലേ പറഞ്ഞു.