Advertisement
Mollywood
ഇനി ബാലതാരമല്ല; ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍ എസ്തര്‍ ഷൈന്‍ നിഗത്തിന്റെ നായിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 27, 08:18 am
Tuesday, 27th March 2018, 1:48 pm

കൊച്ചി: ബാലതാരം എന്ന വിളി ഇനി മാറ്റാം, എസ്തര്‍ അനില്‍ ഇനി മുതല്‍ നായികയാണ്. ദേശീയ-അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് ഷാജി എന്‍ കരുണിന്റെ ചിത്രത്തിലൂടെയാണ് എസ്തര്‍ നായികയായെത്തുന്നത്. ജെമിനി എന്ന് പേരിട്ട ചിത്രത്തില്‍ യുവ നടന്‍ ഷൈന്‍ നിഗമാണ് നായകന്‍.

15 വയസുകാരിയായ നായികാ കഥാപാത്രത്തെയാണ് എസ്‌തെര്‍ അവതരിപ്പിക്കുന്നത്. ഒരുനാള്‍ വരും എന്ന മോഹല്‍ലാല്‍ ചിത്രത്തിലൂടെയാണ് എസ്തര്‍ സിനിമയിലെത്തിയതെങ്കിലും ദൃശ്യത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തര്‍ അഭിനയിച്ചു. ജെമിനിക്ക് പുറമെ രണ്ട് തമിഴ് സിനിമകളില്‍ കൂടി എസ്തര്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, ഷാജി എന്‍ കരുണിനൊപ്പമുള്ള ചിത്രം ഷൈന്‍ നിഗത്തിന് നിര്‍ണായകമായിരിക്കും. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ഷൈന്‍ കിസ്മത്ത്, ഈട തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചെങ്കിലും ഷാജി എന്‍ കരുണിനെ പോലുള്ള മുതിര്‍ന്ന സംവിധായകനൊപ്പം ആദ്യമായാണ്.