| Sunday, 28th February 2021, 9:18 am

സംസാരിക്കുമ്പോള്‍ പക്വത കൂടുതലാണെന്ന് പലരും പറഞ്ഞിട്ടുണ്ട്, ദൃശ്യം ഒന്നിറങ്ങിയപ്പോള്‍ അത് വലിയ പ്രശ്‌നമായിരുന്നു; എസ്തര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളിലും അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എസ്തര്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ദൃശ്യം രണ്ടിലെ തന്റെ കഥാപാത്രത്തിന് നല്ല പക്വതയുള്ളതായി തോന്നിയെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍.

‘അനുമോള്‍ക്ക് മാത്രമല്ല തനിക്കും പ്രായത്തില്‍ കൂടുതല്‍ പക്വതയുണ്ടല്ലോ എന്ന് ആളുകള്‍ പറയാറുണ്ടെന്നും എസ്തര്‍ പറയുന്നു. ‘ദൃശ്യം ഒന്ന് കഴിഞ്ഞുള്ള ഇന്റര്‍വ്യൂകളില്‍ വലിയ കുട്ടിയെപ്പോലെ സംസാരിക്കുന്നതെന്താ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അന്ന് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്‌നമായിരുന്നു. കൊച്ചു കുട്ടികള്‍ കൊച്ചു കുട്ടികളെപ്പോലെയേ സംസാരിക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു.

പക്ഷേ എന്റെ പാരന്റ്‌സും മറ്റും എന്നോടിങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. പിന്നെ ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത് എന്നുകൊണ്ട് കൂടുതലും വലിയ പ്രായക്കാരുമായിട്ടാണ് ഇടപെഴകുന്നത്. അതുകൊണ്ടായിരിക്കും ഞാന്‍ ഇങ്ങനെയായത്. ഇന്ന് ആളുകള്‍ക്ക് അതൊരു പ്രശ്‌നമല്ല എന്നു തോന്നുന്നു. ചിലപ്പോള്‍ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും,’ എസ്തര്‍ പറയുന്നു.

ബാലതാരമായി എത്തി ഇപ്പോള്‍ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എസ്തര്‍. മുംബൈയിലെ സെന്റ് തോമസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് എസ്തര്‍.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില്‍ ആണ് എസ്തറിന്റെ റിലീസിനുള്ള അടുത്ത ചിത്രം. ദൃശ്യം 2 മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എസ്തര്‍ പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ദൃശ്യം 2 റിലീസ് ആവുകയായിരുന്നു.

ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Esther Anil shares experience about her life

We use cookies to give you the best possible experience. Learn more