| Friday, 8th October 2021, 2:10 pm

നിങ്ങളുടെ സഹോദരിയോട് വെറുപ്പ് പ്രകടിപ്പിക്കുന്നവരോട് എന്താണ് പറയാനുള്ളത്; മറുപടിയുമായി എസ്തര്‍ അനിലിന്റെ സഹോദരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വസ്ത്രധാരണത്തിന്റെ പേരിലും ഫോട്ടോഷൂട്ടുകളുടെ പേരിലും നിലപാടുകളുടെ പേരിലും പലപ്പോഴും വിമര്‍ശിക്കപ്പെട്ട യുവ താരമാണ് എസ്തര്‍ അനില്‍.

ബാലതാരമായി സിനിമയിലെത്തി നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന എസ്തറിന് നേരെ വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങാണ് അടുത്തകാലത്തായി ഉണ്ടായത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളെയെല്ലാം വളരെ ബോള്‍ഡായി നേരിടാന്‍ എസ്തറിന് സാധിച്ചിട്ടുണ്ട്.

തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നുമുള്ള സദാചാര ആങ്ങളമാരുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും എസ്തര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരമുമായി ഇടപെടുന്ന താരുവുമാണ് എസ്തര്‍. എസ്തറിന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗം ആളുകളുമുണ്ട്.

ഇപ്പോള്‍ എസ്തര്‍ നേരിടുന്ന ഇത്തരം വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സഹോദരന്‍ ഇവാന്‍ അനില്‍. നിങ്ങളുടെ സഹോദരിയോട് വെറുപ്പ് പ്രകടിപ്പിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അത്തരം കമന്റുകള്‍ പറയുന്നവരെയൊക്കെ നേരിടാന്‍ അവള്‍ക്ക് കഴിയുമെന്നും ചില ആളുകള്‍ ഒരു കാരണവുമില്ലാതെ ആള്‍ക്കാരെ വെറുക്കുമെന്നുമായിരുന്നു ഇവാന്‍ പറഞ്ഞത്.

‘അത്തരം കമന്റുകള്‍ പറയുന്നവരെയൊക്കെ നേരിടാന്‍ അവള്‍ക്ക് കഴിയും. ചില ആളുകള്‍ ഒരു കാരണവുമില്ലാതെ ആള്‍ക്കാരെ വെറുക്കും, അല്ലെങ്കില്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന ചില കാരണങ്ങള്‍ വെച്ചുകൊണ്ട് വെറുക്കും. പക്ഷെ അതിന്റെയൊക്കെ പേരില്‍ ആരെയെങ്കിലും താഴ്ത്തിക്കെടുന്നതും അപമാനിക്കുന്നതും തികച്ചും മോശമാണ്. പിന്നെ ചൊറിച്ചിലുമായി നടക്കുന്ന വ്യാജ അക്കൗണ്ടുകാരോട് ഓരോന്ന് പറഞ്ഞിരിക്കാന്‍ സമയമില്ല,’ ഇവാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Esther Anil Brother reply about the people who hate Esther

We use cookies to give you the best possible experience. Learn more