‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ നിന്നാണ് സൗദിയിലെ പദ്ധതി ആരംഭിച്ചത്. റൊണാള്‍ഡോയാണ് ഇവിടെയുള്ളവര്‍ക്കുള്ള ഏറ്റവും വലിയ ഊര്‍ജ്ജം. ഞങ്ങള്‍ക്ക് അത് നിലനിര്‍ത്താന്‍ സാധിക്കും,’ എസ്റ്റീവ് കാല്‍സാഡ ക്രിസ്റ്റ്യാനോഎക്‌സ്ട്രായിലൂടെ പറഞ്ഞു.
🚨 Al Hilal CEO Esteve Calzada: “The Saudi project started with Cristiano Ronaldo and this is the biggest positive boost and we must continue this” pic.twitter.com/0Sw9LVaFuc
2022ലാണ് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ സൗദിയില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ വരവിന് പിന്നാലെ യൂറോപ്പിലെ ഒരു പിടി മികച്ച താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. കരിം ബെന്‍സിമ, നെയ്മര്‍, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹറസ് തുടങ്ങിയ മികച്ച താരങ്ങളും സൗദിയിലേക്ക് പന്തു തട്ടാന്‍ എത്തിയിരുന്നു.
സൗദി വമ്പന്മാര്‍ക്കായി റൊണാള്‍ഡോ 50 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളാണ് നേടിയത്. ഈ സീസണിലും അത് നാസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ. 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതിനോടകം ഈ 38 കാരന്‍ നേടിയിട്ടുള്ളത്.
2023 കലണ്ടര്‍ വര്‍ഷത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു. 200 മൂന്നില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്. അല്‍ നസറിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
സൗദി പ്രോ ലീഗില്‍ 19 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.