| Friday, 13th October 2017, 7:51 pm

'നിങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'; ടോപ്പ് ലെസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് വേശ്യയെന്ന് വിളിച്ച സൈബര്‍ സദാചാരവാദികള്‍ക്ക് ഇഷയുടെ കിടിലന്‍ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തനിക്കെതിരെ നിരന്തരം സൈബര്‍ ആക്രമണം അഴിച്ചു വിട്ട സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി ഇഷാ ഗുപ്ത.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ മോശം കമന്റുമായി വരുന്നവര യാതൊരു പണിയുമില്ലാത്തവര്‍ക്ക് എന്തെങ്കിലും ജോലി കിട്ടണേയെന്നും ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടാകണേയെന്നും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ തനിക്കാവൂ എന്നായിരുന്നു ഇഷയുടെ മറുപടി.

ഇഷയുടെ ടോപ്പ് ലെസ് ചിത്രങ്ങള്‍ക്ക് വളരെ മോശം കമന്റുകളായിരുന്നു ചിലരില്‍ നിന്നും ലഭിച്ചത്. ഡെനിം ജീന്‍സ് മാത്രമിട്ട് നില്‍ക്കുന്ന ഇഷയുടെ ചിത്രം പുറത്തു വന്നപ്പോള്‍ വേശ്യയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചില സദാചാര വാദികളുടെ പ്രതികരണം. പിന്നീട് തന്റെ അച്ഛനൊപ്പമുള്ള ചിത്രത്തിനും ഇഷയ്ക്കു നേരെ ഇക്കൂട്ടരുടെ ആക്രമണമുണ്ടായിരുന്നു.

വോഗിന് വേണ്ടി ഇഷ ചെയത് ഫോട്ടോഷൂട്ടിലെ ടോപ്പ് ലെസ് ചിത്രങ്ങള്‍ ഒരുപാട് സദാചാരവാദികളെ ചൊടിപ്പിച്ചിരുന്നു. താരത്തിനെതിരെ അപവാദ പ്രചരണവും അശ്ലീല കമന്റുകളുമായിട്ടായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം.


Also Read:  ‘ശബരിമലയെ തായ്‌ലന്റ് ആക്കരുത്’; കോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍


” സ്വന്തമായിട്ട് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇങ്ങനെ ട്രോളുമായി വരുന്നത്. അതുകൊണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്കു നേരെ തിരിയുന്നു. സെലിബ്രിറ്റികള്‍ക്കു മാത്രമല്ല ഇത്തരക്കാരുടെ ആക്രമണത്തെ ഭയക്കേണ്ട വരുന്നത്.” ഇഷ പറയുന്നു.

“ആരുമല്ലത്താവരുടെ കമന്റുകള്‍ ശ്രദ്ധിക്കാന്‍ പോയാല്‍ അതെന്റെ തെറ്റാകും. പേരും സ്വന്തമായൊരു ഇടവും ലഭിച്ചിരിക്കുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്. ഇതുകൊണ്ട് നല്ല കാര്യങ്ങളാണ് ചെയ്യേണ്ടത്. ” താരം പറയുന്നു.

“എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ട്. പക്ഷെ ഇതുപോലുള്ളവര്‍ക്ക് വേറൊന്നും അറിയില്ല. നല്ല വല്ല ജോലിയും കിട്ടട്ടേ, ജീവിതത്തില്‍ ഒരു ലക്ഷ്യമൊക്കെ ഉണ്ടാവട്ടെ എന്ന് അവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

We use cookies to give you the best possible experience. Learn more