| Monday, 5th November 2018, 9:11 am

വാഹനങ്ങള്‍ കയറ്റിവിടുന്നില്ല; എരുമേലിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എരുമേലി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ എരുമേലിയില്‍ പ്രതിഷേധിക്കുന്നു. ഒരു മണിക്കൂറിനകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ലെങ്കില്‍ എരുമേലിയില്‍ നിന്ന് ഒരു വാഹനവും കടത്തിവിടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മുതല്‍ വന്ന തീര്‍ത്ഥാടകരെ കടത്തിവിടുന്നില്ലെന്ന് ഇവര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായും സ്ഥലത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായും ഇവര്‍ ചര്‍ച്ച നടത്തി.

ALSO READ: Fact Check : താനോ കുടുംബമോ ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല; സി.പി.ഐ.എം മുന്‍ നേതാവ് ശബരിമലയില്‍ പോകുന്നുവെന്ന ജനം ടി.വി വാര്‍ത്ത വ്യാജം

പൊലീസ് വഴിയില്‍ തടയുന്നതിനാലും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചതിനാലുമാണ് ബസ് സര്‍വീസ് നടത്താത്തതെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം രാവിലെ 9.30 മുതല്‍ ഭക്തരെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more