കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ, ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട കരട് പട്ടികയിൽ പിഴവെന്ന് ആരോപണം. പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും പല പേരുകളിലും ഇരട്ടിപ്പ് ഉണ്ടെന്നും ആരോപിച്ചാണ് ജനകീയ സമര സമിതി പ്രതിഷേധിക്കുന്നത്.
പുറത്തിറക്കിയ പട്ടികയിൽ വ്യാപകമായി ഇരട്ടിപ്പ് ഉണ്ടെന്നാണ് പ്രതിഷേധം ഉയരുന്നത്. അതോടൊപ്പം പൂർണമായി തകർന്ന വീടുകളുടെ ലിസ്റ്റ് ആണ് പട്ടികയിൽ ആദ്യം വരികയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തകരാത്ത വീടുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച് പ്രതിഷേധം ഉയരുന്നുണ്ട്.
‘പുറത്തിറക്കിയ ലിസ്റ്റിൽ പൂർണമായി തകർന്ന വീടുകൾ മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്. അതോടൊപ്പം പേരുകളിൽ ഇരട്ടിപ്പും ഉണ്ട്. ഞങ്ങൾ തയ്യാറാക്കിയ ലിസ്റ്റ് പഞ്ചായത്തിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ആ ലിസ്റ്റ് തള്ളപ്പെടുകയാണ് ഉണ്ടായത്. അതിന്റെ കാരണമെന്താണെന്ന് അറിയണം. 70 പേരുകളിലാണ് ഇരട്ടിപ്പ് ഉണ്ടായിരിക്കുന്നത്. ഇത് അലംഭാവമാണ്,’ പ്രതിഷേധക്കാർ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടികയിൽ 388 കുടുംബങ്ങളാണ് ഉൾപ്പെട്ടത്.
അഞ്ച് മാസത്തോളമായി ജനങ്ങൾ മുണ്ടക്കൈ ഭാഗാത്ത് നിന്ന് മാറി താമസിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ പുറത്തിറക്കിയത് ഒന്നാം ഘട്ടത്തിലെ ലിസ്റ്റാണ്. ഇരട്ടിപ്പ് ഒഴിവാക്കിയാൽ തന്നെ പുറത്തായവരുടെ പേരുകൾ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് ഉരുൾപൊട്ടലിൽ വീട് ഭാഗീകമായി നഷ്ട്ടപ്പെട്ട ആഫീസ് മാധ്യമങ്ങളോട് പറഞ്ഞു.
updating…
Content Highlight: Error in list of beneficiaries of Mundakai Churalmala landslide; protest