തിരുവന്തപുരം: കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനായി എറണാകുളം സൗത്ത് തെരഞ്ഞെടുക്കപ്പെട്ടു. റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തിയ മൂന്നാമത്തെ അഖിലേന്ത്യ സര്‍വേയിലാണ് എറണാകുളം സൗത്ത് എ-വണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഇരുപതാം സ്ഥാനത്താണ് എറണാകുളത്തിന്റെ സ്ഥാനം.
അഖിലേന്ത്യ അടിസ്ഥാനത്തില്‍ എറണാകുളത്തിന് ശേഷം ഇടം നേടിയിട്ടുള്ളത് കോഴിക്കോട് റെയില്‍വേസ്റ്റേഷനാണ്. സംസ്ഥാനത്ത് ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനാണ് ഇത്.
കേരളത്തിനായി പിരിവിനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനാക്കി സംഘപരിവാർ പ്രചരണം
ദേശീയ തലത്തില്‍ 43-ാം സ്ഥാനത്തുള്ള തിരുവനന്തപുരം സെന്‍ട്രലാണ് ഏറ്റവും വൃത്തി കുറഞ്ഞ റെയില്‍വേ സ്റ്റേഷന്‍.
സംസ്ഥാനത്തെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മാത്രമാണ് എ-വണ്‍ വിഭാഗത്തില്‍ സ്ഥാനം നേടാനായത്. യാത്ര ടിക്കറ്റുകളില്‍ നിന്ന് മാത്രം വര്‍ഷം അമ്പത് കോടിയിലേറെ വരുമാനം ലഭിക്കുന്ന സ്‌റ്റേഷനുകള്‍ക്കാണ് എ-വണ്‍ പദവി ലഭിക്കുന്നത്.
അഖിലേന്ത്യ തലത്തില്‍ 75 സ്റ്റേഷനുകള്‍ ഉള്‍പ്പെട്ട എ-വണ്‍ വിഭാഗത്തില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ , ജയ്പൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ്.