കൊച്ചി: രാജ്യത്തെ 10 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കേരളത്തില്‍ നിന്ന് എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുമായി ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണു നടപടി.
എറണാകുളത്തിനൊപ്പം ഡല്‍ഹി സരായ് രോഹില, ലക്നൗ, ഗോമതി നഗര്‍, കോട്ട, തിരുപ്പതി, നെല്ലൂര്‍, പുതുച്ചേരി, മഡ്ഗാവ്,താനെ തുടങ്ങിയവയാണ് പദ്ധതിയിലുള്ള മറ്റ് സ്റ്റേഷനുകള്‍. ഡിസംബര്‍ അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യമോ നിര്‍മാണ ജോലി ആരംഭിക്കും.
രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണു എന്‍.ബി.സി.സി ലക്ഷ്യമിടുന്നത്. 2020 ആണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സമയ പരിധി.
5000 കോടി രൂപ മുതല്‍മുടക്കിലാണു 10 സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്. ആധുനിക പ്ലാറ്റ്ഫോമുകള്‍, ലോഞ്ചുകള്‍,ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്കു കയറാനും പ്രത്യേക വഴികള്‍,അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണു ഒരുക്കുന്നത്.