Advertisement
Kerala News
എറണാകുളത്ത് ഐ.എന്‍.ടി.യു.സിക്ക് രണ്ട് ജില്ലാകമ്മിറ്റി; സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ പ്രസിഡണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 03:41 am
Thursday, 24th October 2019, 9:11 am

കൊച്ചി: ഐ.എന്‍.ടി.യു.സിക്ക് എറണാകുളത്ത് രണ്ട് ജില്ലാകമ്മിറ്റി. ദേശീയ പ്രസിഡണ്ട് സഞ്ജീവ് റെഡ്ഡിയുടെ നിര്‍ദേശം സംസ്ഥാന പ്രസിഡണ്ട് വകവെക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസിന്റെ നേതൃത്വത്തിലാണ്പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലാ പ്രസിഡണ്ടിനേയും ഭാരവാഹികളേയുമാണ് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ പ്രസിഡണ്ട് കെ.കെ ഇബ്രാഹിംകുട്ടിയെ നീക്കി കെ.എം ഉമ്മറിനെ ചുമതല ഏല്‍പ്പിക്കണമെന്നായിരുന്നു സഞ്ജീവ് റെഡ്ഡിയുടെ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സംസ്ഥാന പ്രസിഡണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിരുന്നില്ല. 20 ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ ദേശീയ പ്രസിഡണ്ട് നിര്‍ദേശിച്ച ആളെ തന്നെ ജില്ലാ പ്രസിഡണ്ടാക്കുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയുമായിരുന്നു.

ഇതോടെ സംസ്ഥാനത്തെ ഐ.എന്‍.ടി.യു.സിയില്‍ രണ്ട് വിഭാഗങ്ങള്‍ രൂപപ്പെടുകയും എറണാകുളത്ത് രണ്ട് ജില്ലാകമ്മിറ്റികള്‍ രൂപപ്പെട്ടിരിക്കുകയുമാണ്.

ദേശീയ പ്രസിഡണ്ടിന്റെ ആവശ്യം നടപ്പാക്കാന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ തയ്യാറാവാത്തതിനാലാണ് പുതിയ തീരുമാനമെന്നാണ് ഹരിദാസ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ