കൊച്ചി: കൊച്ചിയില്‍ പതിന്നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കേരളം വിട്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
എറണാകുളം മഞ്ഞുമ്മലിലാണ് 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
ഏലൂര്‍ മഞ്ഞുമ്മലില്‍ മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലി സംബന്ധമായി ദല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
ഭീഷണിപ്പെടുത്തിയാണ് ലൈംഗികാതിക്രമണത്തിന് ഇരയാക്കിയത്.
കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരങ്ങള്‍ പുറത്ത് അറിയുന്നത്.
പിടിയിലായ പ്രതികള്‍ മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഷാഹിദ്, ഫര്‍ഹാദ്, ഖാന്‍, ഫനീഫ എന്നിവരാണ് പിടിയിലായത്. എന്നാല്‍ കേസില്‍ ഇനിയും മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: ernakulam-gang-rape-updates