ഫുട്‌ബോളില്‍ തനിക്ക് പ്രചോദനമായ താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട്.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കളിക്കളത്തില്‍ തന്റെ ഹെഡിങ് കഴിവ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പ്രചോദനമായതെന്നാണ് ഹാലണ്ട് പറഞ്ഞത്.
‘റൊണാള്‍ഡോ കളിക്കളത്തില്‍ എപ്പോഴും നിരീക്ഷിക്കുന്നത് ഞാന്‍ നോക്കാറുണ്ട്. ബോക്‌സിനുള്ളില്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ എല്ലാം ഞാന്‍ മനസിലാക്കും. മുന്നേറ്റ നിരയില്‍ അദ്ദേഹം ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് എത്താന്‍ ഒന്നോ രണ്ടോ നീക്കങ്ങള്‍ നടത്തും. ഈ സമയങ്ങളില്‍ എതിര്‍ ടീമുകളുടെ സെന്റര്‍ ബാക്കുകളുമായി കടുത്ത പോരാട്ടം ആയിരിക്കും നടക്കുക. പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ സമയം കൃത്യമായി പാലിക്കേണ്ടത് പ്രധാനമാണ്. മത്സരത്തില്‍ മികച്ച ക്രോസുകള്‍ ലഭിച്ചില്ലെങ്കില്‍ ഫെഡര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല. റൊണാള്‍ഡോയുടെ മികച്ച നീക്കങ്ങള്‍ കണ്ടതോടെ എന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താന്‍ എനിക്ക് സാധിച്ചു. അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റയല്‍ മാഡ്രിഡിലും കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ആ സമയങ്ങളില്‍ അദ്ദേഹം അവിശ്വസനീയമായിരുന്നു. അദ്ദേഹത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടത് എന്തെന്നാല്‍ ബോക്‌സിനുള്ളില്‍ നിന്നും എങ്ങനെയാണ് ഗോളുകള്‍ നേടുന്നതെന്നും പ്രതിരോധ നിരക്കാരെ കബളിപ്പിച്ചു കൊണ്ട് എങ്ങനെ മുന്നേറാം എന്നുമാണ്,’ ഹാലണ്ട് ടി.വി 2വിനോട് പറഞ്ഞു.
ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. സിറ്റിക്കായി 71 മത്സരങ്ങളില്‍ നിന്നും 69 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയിട്ടുള്ളത്.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും നാല് അസിസ്റ്റുകളുമാണ് നോര്‍വേ താരത്തിന്റെ പേരിലുള്ളത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രബിള്‍ നേടാനും താരത്തിന് സാധിച്ചിരുന്നു. ഈ മികച്ച പ്രകടനങ്ങള്‍ കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ മെസിക്കൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനും ഹാലണ്ടിന് സാധിച്ചിരുന്നു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിനൊപ്പം മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിക്കൊണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്.
പോര്‍ച്ചുഗലിനായി യൂറോ മത്സരത്തിലും മികച്ച പ്രകടനമാണ് ഈ 38കാരന്‍ നടത്തുന്നത്. ഈ സീസണില്‍ 46 ഗോളുകളും 12 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ ഉള്ളത്.
Content Highlight: Erling Haland talks Cristiano Ronaldo is his inspiration of football.