Sports News
റൊണാള്‍ഡോ കയ്യടക്കിയ റെക്കോഡ് തകര്‍ക്കാന്‍ ഇവന് വേണ്ടത് ഒരു ഗോള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 17, 03:19 pm
Tuesday, 17th September 2024, 8:49 pm

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റാര്‍ ഫോര്‍വേഡാണ് എര്‍ലിങ് ഹാലന്‍ഡ്. ലോകത്തിലെ മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ താരത്തിനുള്ളത്. കളിച്ച ടീമിന് വേണ്ടി അതിവേഗം 100 ഗോളുകള്‍ നേടിയ തകര്‍പ്പന്‍ റെക്കോഡാണ് റൊണാള്‍ഡോ തകയ്യടക്കി വെച്ചത്.

എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ അടുത്ത മത്സരത്തില്‍ ഹാലന്‍ഡിന് ഒരു ഗോള്‍ മാത്രമാണ് ആവശ്യം. ഹാലന്‍ഡ് തന്റെ ക്ലബ്ബിനായി 2024/25 സീസണില്‍ വെറും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

2009ല്‍ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നതിന് ശേഷം 105 മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന റെക്കോര്‍ഡ് സൃഷ്ടിച്ചു. നിലവില്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കായി 103 മത്സരത്തില്‍ നിന്ന് എര്‍ലിങ് ഹാലന്‍ഡിന് 99 ഗോളുകളാണ് നേടിയത്.

ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരത്തില്‍ എര്‍ളിങ് ഒരു ഗോള്‍ നേടിയാല്‍ റൊണാള്‍ഡോയേക്കാള്‍ വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന താരമാകാന്‍ സാധിക്കും.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തിയാഗോ മോട്ടയുടെ ഇന്റര്‍ മിലാനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ 18 ബുധനാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. അവിടെ എര്‍ളിങ് ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍, സെപ്റ്റംബര്‍ 22 ഞായറാഴ്ച സിറ്റിസണ്‍സ് ആഴ്‌സണലിനോട് അടുത്ത മത്സരം.

 

Content Highlight: Erling Haland Need One Goal To Break Ronaldo’s Record