ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് നടത്തുന്നത്. ഇതിനോടകം തന്നെ നാലു മത്സരങ്ങളില്‍ നിന്നും നാലു വിജയവുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിയുടെ വിജയ കുതിപ്പില്‍ നിര്‍ണായകമായ പങ്കാണ് ഹാലണ്ട് വഹിച്ചിട്ടുള്ളത്.
ഈ സീസണില്‍ ഇതിനോടകം തന്നെ നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. സിറ്റിയുടെ അവസാന മത്സരത്തില്‍ ബ്രെന്റ്ഫോര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ഈ മത്സരത്തില്‍ സിറ്റിക്കായി രണ്ട് ഗോളുകള്‍ നേടിയത് ഹാലണ്ട് ആയിരുന്നു.
മത്സരത്തില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും നോര്‍വിജിയന്‍ സൂപ്പര്‍താരം സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യത്തെ നാല് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹാലണ്ട് കൈപ്പിടിയിലാക്കിയത്.
ഇപ്പോള്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടാന്‍ ഹാലണ്ടിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി വരാനിരിക്കുന്ന മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ഒരു ടീമിനുവേണ്ടി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്ക് ഹാലണ്ടിന് നടന്നുകയറാം. ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് 99 ഗോളുകളാണ് നേടിയിട്ടുള്ളത്. 103 മത്സരങ്ങളില്‍ നിന്നുമാണ് സിറ്റിക്ക് വേണ്ടി താരം കളിച്ചത്.
നിലവില്‍ ഈ നേട്ടത്തിലുള്ളത് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 2009ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ ഈ മിന്നും നേട്ടം സ്വന്തമാക്കിയത്.
ആ സീസണില്‍ 105 മത്സരങ്ങളില്‍ നിന്നുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം 100 ഗോള്‍ എന്ന നേട്ടത്തിലേക്ക് നടന്നുകയറിയത്. എന്നാല്‍ ഇത്രയും കാലമായിട്ടും റൊണാള്‍ഡോയുടെ ഈ റെക്കോഡ് തകര്‍ക്കപ്പെട്ടിട്ടില്ലെന്നതും ഏറെ ശ്രേദ്ധേയമാണ്.
ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 19ന് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബിന്റെ വലകുലുക്കാന്‍ ഹാലണ്ടിന് സാധിച്ചാല്‍ പുതിയ ചരിത്രത്തിലേക്ക് ആയിരിക്കും താരം നടന്നുകയറുക.
Content Highlight: Erling Haland Need one goal to Break Cristaino Ronaldo Record