| Friday, 29th December 2023, 4:52 pm

റൊണാള്‍ഡോക്ക് പോലും നേടാന്‍ സാധിക്കാത്ത അവാര്‍ഡ്; ഒറ്റ സീസണ്‍ കൊണ്ട് അവന്‍ പോക്കറ്റിലാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഐ.എസ്എ.ഫ്.എച്ച്.എസ് ( ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ) ബെസ്റ്റ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് സ്വന്തമാക്കി. ഇതോടെ ഐ.എസ് എഫ്.എച്ച്.എസ് അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ താരമായി മാറാനും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് സാധിച്ചു.

ഐ.എഫ്.എഫ്.എച്ച്.എസ് അവാര്‍ഡ് നേടിയ താരങ്ങള്‍

(താരം വര്‍ഷം എന്നീ ക്രമത്തില്‍)

മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍- 1988

ലോതര്‍ – 1988

റോബര്‍ട്ട് ലെവന്‍ഡോസ്‌കി-2020

ലയണല്‍ മെസി-2022

ഏര്‍ലിങ് ഹാലണ്ട്- 203

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും പ്രകടനമാണ് ഹാലണ്ട് കാഴ്ചവെച്ചത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണില്‍ ട്രബിള്‍ കിരീടനേട്ടം സ്വന്തമാക്കിയിരുന്നു. സിറ്റിസണ്‍സിന്റെ ഈ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഹാലണ്ടിന് സാധിച്ചിരുന്നു.

52 ഗോളുകള്‍ ആയിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹാലണ്ട് കഴിഞ്ഞ സീസണില്‍ നേടിയത്. ഇതിന് പിന്നാലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനായി ലയണല്‍ മെസിക്കൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനും ഹാലണ്ടിന് സാധിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ്, സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നീ കിരീടങ്ങളാണ് പെപ്പും കൂട്ടരും ഇത്തിഹാദില്‍ എത്തിച്ചത്.

അതേസമയം സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി മികച്ച പ്രകടനം കാഴ്ചവച്ച ക്രിസ്റ്റ്യാനോ  റൊണാള്‍ഡോക്ക് ഈ അവാര്‍ഡ് ലഭിക്കാതെ പോയത് ഏറെ ശ്രദ്ധേയമായി.

സൗദി ക്ലബ്ബിനൊപ്പം മിന്നും ഫോമിലാണ് റോണോ ഈ സീസണില്‍ കളിച്ചത്. 21 ഗോളുകളും 11 അസിസ്റ്റുകളും ആണ് ഈ 38കാരന്റെ പേരിലുള്ളത്. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയും റൊണാള്‍ഡോ നേടിയിരുന്നു. 53 ഗോളുകളുമായി തന്റെ 38 ആം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് പോര്‍ച്ചുഗീസ് ഇതിഹാസം കാഴ്ചവെച്ചത്.

Content Highlight: Erling Haaland won IFFHS award 2023.

We use cookies to give you the best possible experience. Learn more