ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹാലണ്ടിന്മേല്‍ വലിയ പ്രതീക്ഷയാണ് നോര്‍വീജന്‍ ദേശീയ ടീമിനുള്ളത്. കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ ബേണ്‍ലിക്കെതിരെ നടന്ന മത്സരത്തിലും അതിന് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ ആര്‍.ബി ലീപ്സിഗിനെതിരെയും മികച്ച പ്രകടനം നടത്തി താരം കയ്യടി നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഹാട്രിക്കുകളാണ് താരം അടിച്ചുകൂട്ടിയത്.
Erling Haaland will return home from international duty due to a groin injury, an official statement from the Norwegian FA has announced 🇳🇴 pic.twitter.com/5tuSPwDWal
ഈ സീസണില്‍ മാത്രം ആറ് ഹാട്രിക്കുകള്‍ അടക്കം 42 ഗോളുകളാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റി കുപ്പായത്തില്‍ നേടിയത്. താരത്തിന്റെ പരിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്കും തിരിച്ചടിയായിരിക്കുകയാണ്. സിറ്റിസണ്‍സിനൊപ്പം തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടം നേടാനുള്ള പെപ് ഗാര്‍ഡിയോളയുടെ പ്രതീക്ഷയില്‍ പ്രധാനിയാണ് ഈ 22കാരന്‍. സിറ്റിക്കായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തുന്നതിന് ഹാലണ്ടിന്റെ പങ്ക് നിര്‍ണായകരമായിരിക്കും.