| Saturday, 8th October 2022, 12:59 pm

മുഹമ്മദ് സലയെയും റൊണാള്‍ഡോയെയും ചേര്‍ത്തുവെച്ചാല്‍ പോലും ഇക്കാര്യത്തില്‍ ഹാലണ്ടിനെ മറി കടക്കാനാവില്ല; ഇതിഹാസങ്ങളെ കവച്ചുവെച്ച് സിറ്റി സ്‌ട്രൈക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇതിഹാസ താരങ്ങളെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട്. ആഴ്ചയില്‍ 9,00,000 പൗണ്ടാണ് താരത്തിന്റെ പ്രതിഫലം.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഹാലണ്ടിന്റെ പ്രതിഫലം പല താരങ്ങളേക്കാളും എത്രയോ കൂടുതലാണ്, എന്ന് മാത്രമല്ല ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ലിവര്‍പൂള്‍ താരം മുഹമ്മദ് സലയുടെയും കമ്പെയ്ന്‍ഡ് വേജിനേക്കാളും അധികവുമാണ്.

സ്‌പോട്രാക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈജിപ്ഷ്യന്‍ ഇന്റര്‍നാഷണല്‍ മുഹമ്മദ് സലക്ക് 3,50,000 പൗണ്ടാണ് ലിവര്‍പൂള്‍ ആഴ്ചയില്‍ പ്രതിഫലമായി നല്‍കുന്നത്. ക്രിസ്റ്റ്യാനോയുടെ വീക്ക്‌ലി വേജ് 5,15,385 പൗണ്ടുമാണ്. ഇരുവരുടെയും കമ്പെയ്ന്‍ഡ് പ്രതിഫലം 8,65,385 ആണ്.

എര്‍ലിങ് ഹാലണ്ട് 9,00,000 പൗണ്ട് സിറ്റിയില്‍ നിന്നും വാങ്ങുമ്പോള്‍ റൊണാള്‍ഡോയും സലയും ചേര്‍ന്ന് വാങ്ങുന്നത് 8,65,385 പൗണ്ട് ആണ്. അതായത് ഹാലണ്ടിനെക്കാള്‍ 34,615 പൗണ്ട് കുറവ്.

താരത്തിന്റെ ബേസിക് സാലറി പാക്കേജ് താരതമ്യേന ചെറുതാണ്. എന്നാല്‍ ആഡ് ഓണുകളും ചേര്‍ത്താണ് 9,00,000 പൗണ്ടിലേക്ക് താരത്തിന്റെ ശമ്പളം എത്തിയിരിക്കുന്നത്. ഇതോടെ ലീഗിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന താരമാവാനും ഹാലണ്ടിനായി.

ഈ സമ്മറില്‍ ബുണ്ടസ് ലീഗ ജയന്റുകളായ ബൗറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് സിറ്റി നോര്‍വീജിയന്‍ താരത്തെ ടീമിലെത്തിച്ചത്. 63 മില്യണ്‍ പൗണ്ടിനായിരുന്നു ഹാലണ്ട് എത്തിഹാഡ് സ്റ്റേഡിയത്തിലെത്തിയത്.

തനിക്ക് ലഭിക്കുന്ന സാലറിയുടെ ഇരട്ടി മികവ് ഹാലണ്ട് ഗോളടിക്കുന്നതില്‍ കാണിക്കുന്നുണ്ട്. കളിക്കുന്ന എല്ലാ മത്സരത്തിലും ഗോളടി ശീലമാക്കിയ ഹാലണ്ട് കോപ്പന്‍ഹേഗനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളായിരുന്നു നേടിയത്.

Content Highlight: Erling Haaland reportedly earns more than Cristiano Ronaldo and Mohamed Salah combined

Latest Stories

We use cookies to give you the best possible experience. Learn more