ഈ വര്‍ഷത്തെ ഗെര്‍ഡ് മുള്ളര്‍ ട്രോഫിക്ക് അര്‍ഹനായത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ടാണ്. 2022-23 സീസണിലെ മികച്ച പ്രകടനമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പുരസ്‌കാര വേദിയില്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിയിലെ സഹാതാരങ്ങളെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധനേടുകയാണിപ്പോള്‍. സിറ്റിക്കായി താന്‍ നേടിയ ഗോളുകള്‍ ടീം അംഗങ്ങളുടെ സഹകരണത്തോടെയാണെന്നും തങ്ങളെല്ലാവരും ചേര്‍ന്ന് സീസണ്‍ ആസ്വദിച്ചതിന്റെ ഓര്‍മയായിട്ടാണ് ഗെര്‍ഡ് മുള്ളര്‍ അവാര്‍ഡിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഗെര്‍ഡ് മുള്ളര്‍ ട്രോഫി നേടാന്‍ സാധിച്ചത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്. എന്റെ ടീം അംഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ സീസണിലെ എനിക്കിത്രയും ഗോളുകള്‍ നേടാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങളെല്ലാവരും ചേര്‍ന്ന് ആസ്വദിച്ചതിന്റെ ഓര്‍മയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്,’ ഹാലണ്ട് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി 36 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ഗോളുകളുമാണ് കഴിഞ്ഞ സീസണില്‍ താരം അക്കൗണ്ടിലാക്കിയത്.
2021ല്‍ ആദ്യമായി ഗെര്‍ഡ് മുള്ളര്‍ അവാര്‍ഡിന് അവാര്‍ഡിന് അര്‍ഹനായിരുന്നത് പോളിഷ് താരം റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. തൊട്ടടുത്ത വര്‍ഷവും ലെവന്‍ഡോസ്‌കി അവാര്‍ഡ് സ്വന്തമാക്കി. ഗെര്‍ഡ് മുള്ളര്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമാണ് എര്‍ലിങ് ഹാലണ്ട്.
Content Highlights: Erling Haaland comments after winning Gerd Muller award