ചുരുങ്ങിയ കാലം കൊണ്ടുതന്നെ യൂറോപ്പിലെ ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് കാഴ്ചവെച്ചത്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോയുടെ ഗോള്‍ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം എ.എഫ്.സി ബോണ്‍മോത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സിറ്റി തോല്‍പ്പിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ 27ാമത്തെ ലീഗ് ഗോളാണ് താരം സ്വന്തമാക്കിയത്. 26 ഗോളുകളാണ് അഗ്വേറോയുടെ പേരിലുണ്ടായിരുന്നത്.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മുഹമ്മദ് സലായുടെ റെക്കോഡ് തകര്‍ക്കാനാണ് ഹാലണ്ട് ഇനി ലക്ഷ്യമിടുന്നത്. പ്രീമിയര്‍ ലീഗില്‍ 38 ഗോളുകളാണ് ലിവര്‍പൂള്‍ സൂപ്പര്‍താരം സലായുടെ അക്കൗണ്ടിലുള്ളത്.
ജര്‍മനിയിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ബൊറൂസിയാ ഡോര്‍ട്മുണ്ട് ക്ലബ്ബില്‍ നിന്നും കഴിഞ്ഞ വര്‍ഷം 51 മില്യണ്‍ പൗണ്ടിനാണ് ഹാലണ്ട് സിറ്റിയിലെത്തിയത്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഹാലണ്ടിനായി രംഗത്തുണ്ടായിരുന്നെങ്കിലും താരം സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു.
ഡോര്‍ട്ട്മുണ്ടിനായി 88 കളിയില്‍ 85 ഗോളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്.
സിറ്റിയില്‍ എത്തിയ ഹാലണ്ട് ക്ലബ്ബിനായി ആകെ കളിച്ച 31 മത്സരങ്ങളില്‍ നിന്നും 32 ഗോളും നാല് അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയത്.
ഹാലണ്ടിന്റെ അച്ഛന്‍ ആല്‍ഫി ഹാലണ്ടും സിറ്റിക്കായി കളിച്ചിട്ടുണ്ട്. 2000–2003 സീസണില്‍ സിറ്റി പ്രതിരോധത്തിലുണ്ടായിരുന്നു ആല്‍ഫി.
Content Highlights: Erling Haaland breaks Aguero’s record in Manchester city