ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞ ദിവസം വമ്പന്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. മികച്ച ടീം ആയിട്ടും ഇന്നലെ നടന്ന മത്സരത്തില്‍ ബ്രൈറ്റനുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ പരാജയപ്പെട്ടത്.

മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചത് ബ്രൈറ്റനായിരുന്നു. പല താരങ്ങളെയും മാര്‍ക്ക് ചെയ്യാന്‍ മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്ക് സാധിക്കാത്തതും ഡിഫന്‍ഡിങ് നിരയിലെ തകര്‍ച്ചയും കൊണ്ടാണ് ടീം പരാജയപ്പെട്ടത്. മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക്ക് ടെന്‍ ഹാഗ് തങ്ങളുടെ തോല്‍വിയെക്കുറിച്ച് സംസാരിച്ചിരുന്നു.
‘അഡിന്‍ഗ്രയുടെ ക്രോസ് തടയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അതുതന്നെ വലിയ ഒരു മിസ്റ്റേക്ക് ആയിരുന്നു. കൂടാതെ പെഡ്രോയെ മാര്‍ക്ക് ചെയ്തില്ല. ഒന്നിലധികം അബദ്ധങ്ങള്‍ വരുത്തി വെച്ചതുകൊണ്ടാണ് ഞങ്ങള്‍ക്ക് ആ ഗോള്‍ വഴങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാന സമയത്ത് ഗോള്‍വഴങ്ങി പരാജയപ്പെടേണ്ടി വരുന്നത് വളരെ നിരാശാജനകമായ കാര്യമാണ്.
കമ്മ്യൂണിറ്റി ഷീല്‍ഡിലും ഇതിന് സമാനമായത് തന്നെയാണ് സംഭവിച്ചത്. കിരീടം നേടണമെങ്കില്‍ ഇത്തരം മത്സരങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പോയിന്റുകള്‍ കളക്ട് ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ വിജയത്തിന്റെ തൊട്ടരികിലായിരുന്നു. അവിടെ നിന്നാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല,’ എറിക്ക് ടെന്‍ ഹാഗ് പറഞ്ഞു.
Content Highlight: Erik ten Hag Talking About Lose Against Brighton