ലോകകപ്പ് ഹീറോയെ വേണ്ട, സൂപ്പര്‍ താരത്തെ ടീമിലെത്തിക്കുന്നത് തടഞ്ഞ് ടെന്‍ ഹാഗ്; റിപ്പോര്‍ട്ടുകള്‍
ഈ സമ്മര്‍ ട്രാസ്ഫറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അര്‍ജന്റീനന്‍ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനെസിനെ ടീമില്‍ എത്തിക്കുന്ന നീക്കം അവസാനിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇംഗ്ലീഷ് ക്ലബ്ബ് ഈ നീക്കം നിരസിച്ചതിന് പിന്നിലുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ദി ഇന്‍ഡിപെന്‍ഡന്‍സ് റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗ് അര്‍ജന്റീനന്‍ ഗോള്‍കീപ്പറെ സൈന്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് പറയുന്നു. ഇതിന് പിന്നാലെ അജാക്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രേ ഒനാനയെയാണ് ടെന്‍ ഹാഗ് ടീമില്‍ എത്തിച്ചത്.
ഓള്‍ഡ് ട്രഫോഡില്‍ 12 വര്‍ഷം കളിച്ച സ്പാനിഷ് ഗോള്‍കീപ്പര്‍ ഡി ഗിയക്ക് പകരക്കാരനായാണ് ഒനാന ടീമില്‍ ഇടംനേടിയത്. ഒനാനക്ക് പിന്നാലെ സെക്കന്റ് ഗോള്‍കീപ്പര്‍ ആയി ടര്‍ക്കിഷ് ഗോള്‍ കീപ്പര്‍ അല്‍തായ് ബയിന്ദറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ഈ വര്‍ഷത്തെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡും മാര്‍ട്ടിനെസ് സ്വന്തമാക്കിയിരുന്നു.
താരം നിലവില്‍ ആസ്റ്റണ്‍ വില്ലയുടെ താരമാണ്. ആസ്റ്റണ്‍ വില്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും 21 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
Content Highlight: Erik ten Hag blocked the signing of Emiliano martinez to Manchester United.