കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെത്തിച്ചത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്.
താരത്തെ സൈന്‍ ചെയ്യിച്ചതിന് പിന്നില്‍ ചില കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. മാന്‍ യുണൈറ്റഡ് സോണ്‍ (ManUnitedZone_) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നല്ല ക്യാരക്ടറും വ്യക്തിത്വവുമുള്ള താരങ്ങളെയാണ് ഞങ്ങള്‍ അന്വേഷിച്ചിരുന്നത്. മികച്ച ടെക്‌നിക്കല്‍ സ്‌കില്ലും വേഗത്തില്‍ ഓടാനും സാധിക്കുന്ന നിരവധി താരങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള താരത്തെയായിരുന്നു ഞങ്ങള്‍ക്കാവശ്യം.
കാസെമിറോ മികച്ച ലീഡറാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. കളിയില്‍ അവന്‍ കാഴ്ചവെക്കുന്ന പ്രകടനമോ കഴിവുകളോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതോ മാത്രമല്ല, അതിനെക്കാളുപരി അവന്റെ സംഘാടനവും, മെന്റാലിറ്റിയും കള്‍ച്ചറുമെല്ലാം പ്രശംസനീയമാണ്. അവനെ സൈന്‍ ചെയ്യിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,’ ടെന്‍ ഹാഗ് പറഞ്ഞു.
🚨🎙️| Erik ten Hag: “I had a player in Ajax who set such [high] standards, but definitely Casemiro is in this team, he is such a leader and he is so important for us.” pic.twitter.com/H4HO2oW5gy