| Friday, 30th September 2022, 7:11 pm

കാലെടുത്തുവെച്ചതും ജേതാവായി, പ്രീമിയർ ലീ​ഗിലെ മികച്ച പരിശീലകനും താരവും യുണൈറ്റഡിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമയർ ലീഗിലെ മികച്ച പരിശീലകനായി എറിക് ടെൻ ഹാഗ് തെരഞ്ഞെടക്കപ്പെട്ടു. റാഷ്‌ഫോർഡാണ് മികച്ച താരം. ഇതോടെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരത്തിനും പരിശീലകനുമുളള പുരസ്‌കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. വോട്ടിങ്ങിലൂടെയാണ് ഇരുവരും പുരസ്‌കാര ജേതാക്കളായത്.

2019ൽ ഒലെ ഗുണ്ണാർ സോൾഷ്യറാണ് അവസാനമായി ഈ പുരസ്‌കാരം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ. സ്ഥാനമേറ്റയുടൻ തന്നെ ടെൻ ഹാഗിന് പുരസ്‌കാരം ലഭിച്ചത് അദ്ദേഹം ടീമിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കരുത്തിലാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിൽ ടെൻ ഹാഗ് ടീമിനെ വിജയത്തിലെത്തിച്ചു. ലിവർപൂളിനെയും ആഴ്സനലിനെയും ലെസ്റ്റർ സിറ്റിയെയും യുണൈറ്റഡ് തകർത്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡ് സെപ്തംബർ മാസത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റുകളുമാണ് റാഷ്‌ഫോർഡ് നേടിയത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് റാഷ്‌ഫോർഡ് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്നത്.

ടോട്ടന്നത്തിന്റെ അന്റോണിയോ കോണ്ടെ, ബേൺമത്തിന്റെ ഗാരി ഓ നീൽ എന്നിവരെ മറകടന്നാണ് ടെൻ ഹാഗിന്റെ മുന്നേറ്റം. അയാക്‌സിൽ നിന്ന് ഈ സീസണിൽ യുണൈറ്റഡിലേക്കെത്തിയ ടെൻ ഹാഗ് പുതിയ താരങ്ങളെ കൊണ്ടുവന്ന് മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്.

റാഷ്ഫോർഡിന് പുറമെ ബേൺമത്തിന്റെ ഫിലിപ്പ് ബില്ലിങ്, മാഞ്ചസറ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിനെ, ടോട്ടനത്തന്റെ ഹോയ്‌ബെർഗ്, എവർട്ടണത്തിന്റെ അലെക്‌സ് ഇവോബി, ആസ്റ്റൺ വില്ലയുടെ ജേക്കബ് എന്നിവരാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒക്ടോബർ രണ്ടിന് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മാഞ്ചസ്റ്റർ ഡെർബിക്ക് പോകും.

Content Highlights: Eric Ten hag and Rashford wins EPL award

We use cookies to give you the best possible experience. Learn more