ഇസ്താംബൂള്‍: മെസ്യൂട്ട് ഓസിലിനെതിരായ വംശീയ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. തിങ്കാളാഴ്ച ഓസിലിനോട് സംസാരിച്ചെന്നും ഓസിലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്‌നേഹിയാണെന്നും എര്‍ദോഗാന്‍ പറഞ്ഞു.
ജര്‍മ്മന്‍ ദേശീയ ടീമിന്റെ വിജയത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ ഒരു താരത്തോടാണ് ഈ വംശീയതയെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും എര്‍ദോഗാന്‍ പറഞ്ഞു.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ തനിക്ക് നേരെ വംശീയാക്രമണം നടക്കുന്നുവെന്നും ജര്‍മ്മനിയുടെ ലോകകപ്പ് പുറത്താകലിന് ഭീഷണി നേരിടുന്നുണ്ടെന്നും ഓസില്‍ പറഞ്ഞിരുന്നു.
രാജിക്ക് പിന്നാലെ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസിലിനും കുടുംബത്തിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പെ ലണ്ടനില്‍വെച്ച് എര്‍ദോഗാനുമായി ഓസില്‍ വേദി പങ്കിട്ടതാണ് വിവാദമായിരുന്നത്. ഇത് എര്‍ദോഗാനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപണമുണ്ടായിരുന്നു.
എന്നാല്‍ എര്‍ദോഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന് പിന്നില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ലെന്നും തന്റെ കുടുംബത്തിന്റെ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള ബഹുമാനമാണെന്നും താനൊരു കളിക്കാരന്‍ മാത്രമാണെന്നും ഓസില്‍ പറഞ്ഞിരുന്നു.