അങ്കാര: തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയും തമ്മില്‍ യോഗം ചേര്‍ന്നു. വീഡിയോ കോള്‍ വഴിയാണ് ഉന്നത തല കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
‘ തുര്‍ക്കിയും ഇറാനും സഖ്യകക്ഷികളായ രണ്ട് സൗഹൃദരാജ്യങ്ങളാണ്. ഞങ്ങളുടെ ബന്ധം എല്ലായ്‌പ്പോഴും ശക്തമായ കാരണങ്ങളാല്‍ സ്ഥാപിതമാണ്. വേദനാജനകമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെങ്കിലും ഞങ്ങളുടെ ബന്ധങ്ങള്‍ക്ക് ദോഷം സംഭവിക്കുന്നില്ല,’ വീഡിയോ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എര്‍ദൊഗാന്‍ പറഞ്ഞു.
‘നിരവധി പ്രദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തുര്‍ക്കിയും ഇറാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുണ്ട്. നിലവിലെ പകര്‍ച്ച വ്യാധി സാഹചര്യങ്ങള്‍ അവസാനിക്കുന്നതോടെ പഴയ തലങ്ങളിലേക്ക് ഞങ്ങളുടെ സഹകരണം തിരിച്ചു വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എര്‍ദൊഗാന്‍ പറഞ്ഞു.
തുര്‍ക്കിയും ഇറാനും തമ്മില്‍ ആറാമത്തെ ഉന്നത തല കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗമാണ് ഇപ്പോള്‍ നടന്നത്. 2018 ല്‍ അങ്കാരയില്‍ വെച്ചായിരുന്നു മുമ്പത്തെ യോഗം നടന്നത്
ഇസ്രഈലും യു.എ.ഇയും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടവെയാണ് തുര്‍ക്കി- ഇറാന്‍ യോഗം നടന്നത്.
യു.എ.ഇ ഇസ്രഈല്‍ സമാധാന പദ്ധതിക്കു പിന്നാലെ ഇരു രാജ്യങ്ങളും സംയുക്തമായി ഇറാനെതിരെ സൈനിക പദ്ധതിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചിരുന്നു. യു.എ.ഇ ഇസ്രഈല്‍ സമാധാന പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച രാജ്യങ്ങളാണ് ഇറാനും തുര്‍ക്കിയും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHT: Erdogan, Rouhani hold Turkey-Iran cooperation council meeting