DELHI VIOLENCE
'ദല്‍ഹിയില്‍ നടക്കുന്നത് കൂട്ടക്കൊല, ഇവരെങ്ങനെ ലോക സമാധാനം നടപ്പാക്കും,'; ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് എര്‍ദോഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 28, 02:39 am
Friday, 28th February 2020, 8:09 am

അങ്കാറ: ദല്‍ഹിയില്‍ നടക്കുന്നത് മുസ് ലിങ്ങള്‍ക്കെതിരെയുള്ള കൂട്ടക്കൊലയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യ എങ്ങനെ ലോക സമാധാനം കൊണ്ടു വരുമെന്നും അദ്ദേഹം ചോദിച്ചു.

” കുട്ടക്കൊല വ്യാപകമായി നടക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. എന്ത് കൂട്ടക്കൊല? മുസ്‌ലിങ്ങളുടെ കൂട്ടക്കൊല,” എര്‍ദോഗാന്‍ പറഞ്ഞു.

”ദല്‍ഹിയില്‍ മുസ്‌ലിങ്ങളെ അക്രമിച്ച ആള്‍ക്കൂട്ടം സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കാന്‍ പോയ കുട്ടികളെപ്പോലും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചു. ഇത്തരം ആള്‍ക്കാര്‍ എങ്ങനെ
ലോക സമാധനം സാധ്യമാക്കും? അസാധ്യമാണത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ എറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യമായ തങ്ങള്‍ വളരെ ശക്തരാണെന്ന് പറയാറുണ്ടെന്നും എന്നാല്‍ അതല്ല ശക്തിയെന്നും എര്‍ദോഗാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ