| Tuesday, 22nd September 2020, 11:19 pm

'ജൂത വിരുദ്ധം'; യു.എന്‍ ജനറല്‍ അസംബ്ലിയില്‍ എര്‍ദൊഗാന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി ഇസ്രഈല്‍ അംബാസിഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യപ് എര്‍ദൊഗാന്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി യു.എന്നിന്റെ ഇസ്രഈല്‍ അംബാസിഡര്‍.

എര്‍ദൊഗാന്റെ പരാമര്‍ശങ്ങള്‍ ജൂതവിരുദ്ധമെന്നാരോപിച്ചാണ് ഇസ്രഈല്‍ അംബാസിഡര്‍ ഗിയാഡ് എര്‍ദാന്‍ ഇറങ്ങിപ്പോയത്.

‘ എര്‍ദൊഗാന്‍ ഇസ്രഈലിനെതിരായ ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് നയം ലോകം അറിയേണ്ടതുണ്ട്,’ ഗിയാഡ് എര്‍ദാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഇസ്രഈലികളുടെ വൃത്തികെട്ട കൈ വ്യാപിപ്പിക്കുകയാണെന്നായിരുന്നു എര്‍ദൊഗാന്റെ പരാമര്‍ശം.

അതേ സമയം ഫലസ്തീന്‍ വിഷയം മുന്‍ നിര്‍ത്തി ഇസ്രഈലിനെതിരെ രൂക്ഷ വിമര്‍ശനവും എര്‍ദൊഗാന്‍ പ്രസംഗത്തില്‍ നടത്തിയിരുന്നു. ഫലസ്തീന്‍ ജനത ഇസ്രഈലിന്റെ അടിച്ചമര്‍ത്തലിന് വിധേയമാവുന്നു എന്നു പറഞ്ഞ എര്‍ദൊഗാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമധാന ഉടമ്പടി കീഴടങ്ങലിന്റെ സാക്ഷ്യ പത്രമാണെന്നും അഭിപ്രായപ്പെട്ടു.

ഫലസ്തീന്‍ ജനത സമ്മതം നല്‍കാത്ത ഒരു പദ്ധതിയെയും തുര്‍ക്കി അംഗീകരിക്കുന്നില്ല,’ എര്‍ദൊഗാന്‍ പറഞ്ഞു. ഒപ്പം സമാധാന പദ്ധതി അന്താരാഷട്ര നയങ്ങളെ ഇല്ലാതാക്കാനുള്ള ഇസ്രഈലിന്റെ ശ്രമങ്ങളെ സേവിക്കുന്നതിനപ്പുറം ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more