ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജിവെച്ചു. എസ്.ഡി.പി.ഐ അംഗങ്ങളുടെ വോട്ട് കൊണ്ട് ജയിച്ചതിനാലാണ് രാജി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്‍.ഡി.എഫിന്റെ ലൈലാ പരീത് ആണ് വിജയിച്ചശേഷം രാജി സമര്‍പ്പിച്ചത്. എല്‍.ഡി.എഫിന്റെ 10 വോട്ടും എസ്.ഡി.പി.ഐയുടെ നാല് അംഗങ്ങളുടെ പിന്തുണയിലുമാണ് ലൈല വിജയിച്ചത്. യു.ഡി.എഫിന് 12 വോട്ടുണ്ട്.
ജനപക്ഷത്തിന് രണ്ടംഗങ്ങളുണ്ടെങ്കിലും ഇവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ പിന്തുണയില്‍ ഭരണം വേണ്ട എന്ന പാര്‍ട്ടി തീരുമാനപ്രകാരം സത്യപ്രതിജ്ഞക്ക് ശേഷം ലൈലാ പരീത് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. യു.ഡി.എഫിലെ വി.എം സിറാജാണ് പരാജയപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.ഡി.എഫ് പിന്തുണയില്‍ ചെയര്‍മാനായിരുന്ന വി.എം കബീറിനെതിരെ യു.ഡി.എഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
WATCH THIS VIDEO: