COVID-19
എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 20, 12:25 pm
Friday, 20th March 2020, 5:55 pm

കൊച്ചി: എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി.

ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

19 പേരെയായിരുന്നു നിരീക്ഷണത്തില്‍ വെച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനഫലം നെഗറ്റീവാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

WATCH THIS VIDEO: