| Monday, 4th February 2019, 3:25 pm

ഞാനൊരു മാഞ്ചസ്റ്റര്‍ സിറ്റി ആരാധകന്‍ കൂടിയാണ്, ലിവര്‍പൂള്‍ തോല്‍ക്കുന്നത് സിറ്റിയ്ക്ക് ഗുണമാവുമെങ്കില്‍ തെറ്റില്ല: മാനുവല്‍ പെല്ലഗ്രിനി

സ്പോര്‍ട്സ് ഡെസ്‌ക്

ചൊവ്വാഴ്ച ലിവര്‍പൂളിനെ പരാജയപ്പെടുത്തി വെസ്റ്റ്ഹാമിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചുകൊണ്ടുവരുമെന്ന് പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രിനി.

മത്സരത്തില്‍ ജയിച്ചാല്‍ ക്ലബ്ബിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. ഇത് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ഗുണമാണെങ്കില്‍ ഞങ്ങളുടെ തെറ്റല്ല. ഞാനൊരു സിറ്റി ആരാധകന്‍ കൂടിയാണ്. പെല്ലെഗ്രിനി പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പഴയ പരിശീലകന്‍ കൂടിയാണ് പെല്ലെഗ്രിനി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12ാം സ്ഥാനത്താണ് വെസ്റ്റ്ഹാം. ജനുവരി 12ന് ആഴ്‌സനലിനെ 1-0ത്തിന് തോല്‍പ്പിച്ച ശേഷം 3 കളികളിലും ക്ലബ്ബ് തോറ്റിരുന്നു.

ഞായറാഴ്ച ആഴ്‌സനലിനെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളുമായുള്ള പോയന്റ് വ്യത്യാസം രണ്ടായി ചുരുക്കിയിരുന്നു. നിലവില്‍ ഒന്നും രണ്ടും സ്ഥാനക്കാരാണ് ലിവര്‍പൂളും സിറ്റിയും.



We use cookies to give you the best possible experience. Learn more