വമ്പന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതെങ്ങനെ?; വീഡിയോ കാണാം
Social Tracker
വമ്പന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതെങ്ങനെ?; വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 8:57 pm

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. കെട്ടിടം ഒന്നായി പൊളിഞ്ഞ് അടിയുന്നത് എങ്ങനെയെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രധാനമായും നാല് രീതികളാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉപയോഗിക്കുന്നത്. അതിലൊന്നാണ് ഇംപ്ലോഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമേ ഇംപ്ലോഷന്‍ സാധ്യമാകൂ. ഇപ്ലോഷന്‍ മാര്‍ഗത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കെട്ടിടം ഒന്നാകെ നിമിഷനേരം കൊണ്ട് പൊളിഞ്ഞ് ഇല്ലാതാകുന്ന രീതിയാണിത്. താരതമ്യേന ചിലവ് കൂടിയ ഈ രീതി പല സ്ഥലങ്ങളിലും ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ ശ്രമം പരാജയപ്പെട്ടിട്ടുമുണ്ട്.

കൂടാതെ ജെ.സി.ബി പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും ക്രയിന്‍ പോലുളളവ ഉപയോഗിച്ച് ഇടിച്ചുനിരത്തിയും വലിയ കെട്ടിടങ്ങള്‍ പൊളിക്കാറുണ്ട്. നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവ, നിര്‍മ്മാണത്തിലെ പിഴവ് സംഭവിച്ചവ, പരിഹരിക്കാനാവാത്ത തകരാറ് സംഭവിച്ചവ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന കെട്ടിടങ്ങളാണ് ഇത്തരത്തില്‍ തകര്‍ക്കുന്നത്. പൂര്‍ണമായും നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.