| Monday, 19th December 2016, 3:44 pm

ഇ.പി.എഫ് പലിശ 8.65 ശതമാനമാക്കി കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്നുചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇ.പി.എഫില്‍ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും.


ന്യൂദല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇ.പി.എഫ്) പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്.

ഇന്നുചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇ.പി.എഫില്‍ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും.

നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ ഇ.പി.എഫ് പലിശ 8.8ശതമാനത്തില്‍ നിന്ന് 8.7 ശതമാനമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വര്‍ഷമാണ്. തുടര്‍ന്ന് പി.പി.എഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കാര്യമായി കുറച്ചിരുന്നു.

ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ പി.പി.എഫിന് (പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്) നല്‍കുന്ന പലിശ എട്ട് ശതമാനമാണ്. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ.

We use cookies to give you the best possible experience. Learn more