| Friday, 13th May 2022, 3:17 pm

സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ല; മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടി: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകന്റെ വിഷയത്തിലും പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിലും പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

യു.ഡി.എഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും. മണ്ഡലത്തിലെ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം നടന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് ചെയ്ത് പിണറായി പ്രചാരണം നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

തൃക്കാക്കരക്കാര്‍ക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. പി.ടി. തോമസ് അബദ്ധമല്ല, അഭിമാനമെന്നായിരുന്നു ഉമ തോമസ് പ്രതികരിച്ചത്.

Content Highlights: EP Jayarajan’s comment On Samstha issue and Sasikuram issue

We use cookies to give you the best possible experience. Learn more