ഒരു മനുഷ്യന്റെയും രക്തം വീഴ്ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇരകളോടൊപ്പം നില്‍ക്കുന്നവരാണ് സി.പി.ഐ. എം. സി.പി.ഐ.എമ്മിന് ബോംബ് നിര്‍മിക്കാന്‍ നേരമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖയില്‍ പോയിനോക്കിയാല്‍ മദ്യപിക്കാത്തവരും കഞ്ചാവ് ഉപയോഗിക്കാത്തവരുമായി ആരുമില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ആര്‍.എസ്.എസ് ഉള്ളിടത്തോളം അക്രമം നിലനില്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു.
സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ആര്‍.എസ്.എസ് കലി രക്തദാഹത്തിന്റെ സംഘ താണ്ഡവം” പരിപാടിയുടെ സമാപനസമ്മേളനത്തില്‍ വര്‍ഗീയവിരുദ്ധ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യന്റെയും രക്തം വീഴ്ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇരകളോടൊപ്പം നില്‍ക്കുന്നവരാണ് സി.പി.ഐ. എം. സി.പി.ഐ.എമ്മിന് ബോംബ് നിര്‍മിക്കാന്‍ നേരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെ സംരക്ഷിക്കുമ്പോള്‍ പിടഞ്ഞുവീണ് മരിക്കേണ്ടി വന്നാല്‍ പോലും അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉന്നതമൂല്യമായി കണക്കാക്കുന്നവരാണ് സി.പി.ഐ.എം. അതിനെയാണ് ആര്‍.എസ്.എസ് അക്രമമായി ചിത്രീകരിക്കുന്നത്. ആര്‍.എസ്.എസ് ആയുധം താഴെവെച്ചാല്‍ കേരളം ശാന്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളപ്പിറവി ആഘോഷങ്ങളിലെ ഗവര്‍ണറെ ക്ഷണിക്കാത്തതു സംബന്ധിച്ചുള്ള വിവാദങ്ങളോടും ഇ.പി ജയരാജന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ചേര്‍ന്നാണ് ഗവര്‍ണറെ ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചത്. അത് ഗവര്‍ണര്‍ക്കും അറിയാം. വകതിരിവില്ലാത്തവര്‍ക്ക് എന്തും പറയാം. വേട്ടയാടല്‍ മാധ്യമപ്രവര്‍ത്തനമായി ശീലിച്ചവരോട് ഒന്നും പറയാനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.