തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാര്‍ട്ടി തീരുമാനം വൈകിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയുമായി മന്ത്രി ഇ.പി ജയരാജന്‍.
“”അതെല്ലാം അടഞ്ഞ അധ്യായമാണെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം വന്നത്. അത് ഞാന്‍ ശ്രദ്ധിച്ചൊരു കാര്യമാണ്. അതുകൊണ്ട് ഞാന്‍ പിന്നെ അതിലൊന്നും താത്പര്യം കാണിക്കാന്‍ പോയില്ല. അങ്ങനെയുള്ള വാക്കുകളൊന്നും ഉപയോഗിക്കാന്‍ പാടില്ലല്ലോ, ഉപയോഗിച്ചപ്പോള്‍ നമുക്കതൊരു ക്ലിയര്‍ മെസ്സേജുപോലെയാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഞാനതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ പോയിട്ടില്ല. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തങ്ങനെ പോകുന്നു. കേസ് കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര മാസമായി? എത്ര കാലമായി കേസില്‍ നിന്നെല്ലാം മുക്തനായിട്ട്. ഞാന്‍ ഒറ്റയ്ക്കാണ് കേസെല്ലാം നടത്തിയത്. കേസിന്റെ കാര്യങ്ങളെല്ലാം ഞാന്‍ കൈകാര്യം ചെയ്തുവെന്നല്ലാതെ ഒന്നുമുണ്ടായിട്ടില്ല. കേസ് എന്തായെന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും പറയാനും പോയിട്ടില്ല.-മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഇ.പി ജയരാജന്‍ പറയുന്നു.
പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇ.പിയെ രാജിവെപ്പിക്കാന്‍ വല്ലാത്തൊരു ധൃതിയുണ്ടായോ എന്ന ചോദ്യത്തിന് അതിലെല്ലാം നമ്മളെ അവിടെനിന്നു മാറ്റാന്‍ ശ്രമിച്ചവര്‍ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നായിരുന്നു ഇ.പിയുടെ മറുപടി. എന്റെ നിലപാട് അഴിമതിക്കെതിരെ ഫൈറ്റ് ചെയ്യലായിരുന്നു. അതിനാല്‍ നല്ല രീതിയില്‍ എന്നെ സംരക്ഷിക്കുമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. പിന്നീട് എനിക്ക് ആ പ്രതീക്ഷയെല്ലാം പോയി. സംരക്ഷിക്കപ്പെട്ടില്ല. അതെല്ലാം നമ്മുടെ ധാരണകള്‍ മാത്രമായിരുന്നുവെന്ന് പിന്നീട് തോന്നി. എന്തെങ്കിലും താത്പര്യം വെച്ച് എടുത്തുചാടി പുറപ്പെടാന്‍ ഞാനില്ല. എന്തെങ്കിലും ആയിത്തീരണമെന്ന താത്പര്യവും ഇപ്പോഴില്ല. ഏതെങ്കിലും സ്ഥാനം വഹിക്കണമെന്ന ആഗ്രഹംപോലുമില്ല””-ഇ.പി പറയുന്നു.
പാര്‍ട്ടിയുടെ ഭാഗത്ത് നിന്നാണോ പുറത്തുനിന്നാണോ സംരക്ഷണം കിട്ടാതെ പോയത് എന്ന ചോദ്യത്തിന് ഒരു ഭാഗത്തുനിന്നും സംരക്ഷണം കിട്ടില്ലെന്നായിരുന്നു ഇ.പിയുടെ മറുപടി. എന്തിനാണ് മന്ത്രിസ്ഥാനം ഒഴിവായതെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ എനിക്ക് മനസിലായിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയുന്നില്ല. സംരക്ഷണം കിട്ടാതിരുന്നതിനുള്ള കാരണവും എനിക്കറിയാം. ഞാന്‍ ആ സ്ഥാനത്തിരിക്കുന്നത് ചിലരുടെ വ്യക്തിതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തടസമായിരിക്കുമെന്ന് തോന്നിയപ്പോള്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ്ബ് തോമസിനെ കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യണമെങ്കില്‍ ലഘുവായ ഇടപെടല്‍ കൊണ്ടൊന്നും പറ്റില്ല.
ജേക്കബ്ബ് തോമസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ചോദിച്ചപ്പോള്‍ കേസ് നിലനില്‍ക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. അത് നിങ്ങള്‍ നോക്കേണ്ട, കോടതി നോക്കിക്കോട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പിന്നീട് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കുന്നതാണ് നല്ലതെന്ന് കോടതി തന്നെ പിന്നീട് പറയുകയുണ്ടായി. കേസ് ദീര്‍ഘിപ്പിച്ചുകൊണ്ടുപോകാനുള്ള ശ്രമവും പിന്നീടുണ്ടായി.
മന്ത്രിസ്ഥാനം രാജിവെക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു ഭൂകമ്പമുണ്ട്. അത് കുറേദിവസക്കാലം നിന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ പോലും ഇത്രയേറെ മാധ്യമ കോലാഹലം ഉണ്ടായിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങള്‍ ഒരു പ്രചാരണശൃംഖല തന്നെയുണ്ടാക്കി. ചില സ്ഥാപിത താത്പര്യക്കാരുടേയം വന്‍ തോക്കുകളുടേയും താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ആ ആക്രമണം കൂടുതല്‍ ശക്തിപ്പെട്ടു വന്നപ്പോള്‍ പ്രതിരോധിക്കാന്‍ എനിക്ക് സാധിച്ചില്ല. എനിക്ക് ചെയ്യാന്‍ പറ്റുമായിരുന്ന കാര്യം രാജിയായിരുന്നു. വ്യവസായ രംഗത്തെ ലോബികള്‍ക്ക് എന്റെ ഇടപെടല്‍ രുചിച്ചിരുന്നില്ല. പഴയതുപോലെ തുടരാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ അവരെല്ലാം യോജിച്ചുകൊണ്ട് സംഘടിതമായ നീക്കം നടത്തി. ആ നീക്കത്തില്‍ എനിക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ. സ്വയം പ്രതിരോധമെന്ന നിലയിലായിരുന്നു അന്നത്തെ രാജി.
രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാനാവില്ലെന്ന് നിയമപാനല്‍
നേരെ വാ നേരെ പോ എന്ന രീതിയാണ് എന്റേത്. ആരെയെങ്കിലും വഞ്ചിക്കാനോ ചതിക്കാനോ ഉള്ള ശീലം എനിക്കില്ല. അതുകൊണ്ട് തന്നെ വഞ്ചനയും ചതിയുമുള്ള സമൂഹത്തില്‍ അവരുടെ ഇരയായിപോകും ചിലപ്പോള്‍. ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നെല്ലാം പരമാവധി വിമുക്തി നേടാന്‍ ശ്രമിച്ചിട്ടുണ്ട്. അഴിമതിയോട് ശ്ക്തമായ നിലപാട് എപ്പോഴും സ്വീകരിച്ചിട്ടുണ്ട്. അത് എനിക്ക് തന്നെ ദ്രോഹമായെന്നാണ് എന്റെ തോന്നല്‍. സ്‌നേഹിക്കുന്ന, സങ്കടം വന്നാല്‍ കരയുന്ന മനസ് തന്നെയാണ് എനിക്കും. അതാണ് ജീവിതം. – ഇ.പി പറയുന്നു.