Advertisement
Sports News
വലിയ തുക ലഭിച്ചിട്ട് കാര്യമില്ല, പ്രകടനമാണ് വലുത്; അര്‍ജന്റൈന്‍ താരത്തെ പുറത്തിരുത്തി എന്‍സോ മരേസ്‌ക
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 05, 09:15 am
Tuesday, 5th November 2024, 2:45 pm

അടുത്തിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചെല്‍സിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമാണ് നേടിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെര്‍ണാണ്ടസ് 70ാം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍ ചെല്‍സിക്ക് വേണ്ടി മൊയ്‌സസ് 74ാം മിനിട്ടില്‍ ഗോള്‍ നേടി.

മികച്ച പ്രകടനം നടത്തിയിട്ടും ആദ്യ പ്ലെയിങ് ഇലവനില്‍ ചെല്‍സിയുടെ അര്‍ജന്റീനന്‍ താരമായ എന്‍സോ ഫെര്‍ണാണ്ടസിന് സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വന്‍ ആരാധക രോഷമാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്. ചെല്‍സി പരിശീലകന്‍ എന്ത് കൊണ്ടാണ് അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് അവസരം കൊടുക്കാത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 107 മില്യണ്‍ പൗണ്ട് നല്‍കിക്കൊണ്ട് സ്വന്തമാക്കിയ ഈ താരത്തെ എന്തുകൊണ്ട് പുറത്തിരുത്തുന്നു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇതിനെ കുറിച്ച് ചെല്‍സി പരിശീലകന്‍ എന്‍സോ മരേസ്‌ക ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്.

ചെല്‍സി പരിശീലകന്‍ അര്‍ജന്റൈന്‍ താരത്തെക്കുറിച്ച് പറഞ്ഞത്

‘ഈ വലിയ തുക ലഭിക്കുന്നത് താരങ്ങളുടെ പ്രശ്‌നമല്ല. ആളുകള്‍ അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കും എന്നത് ശരിയാണ്. അവരെല്ലാം മനുഷ്യരാണ്. അവര്‍ക്ക് വേണ്ടി വലിയ തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ പ്രശ്‌നമല്ല. നിങ്ങള്‍ക്ക് താരങ്ങളെ സ്വന്തമാക്കണമെങ്കില്‍ പണം ചിലവഴിക്കേണ്ടി വന്നേക്കും,

വലിയ തുക ലഭിച്ചത് കൊണ്ട് നിങ്ങള്‍ എപ്പോഴും മികച്ച പ്രകടനം നടത്തണമെന്നില്ല. തുകയുടെ അടിസ്ഥാനത്തിലല്ല അര്‍ഹത തീരുമാനിക്കുന്നത്. അവര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. എപ്പോഴും ടോപ്പ് ലെവലില്‍ തുടരാന്‍ കഴിയില്ല,’ എന്‍സോ മരേസ്‌ക പറഞ്ഞു.

 

Content Highlight:  Enzo Maresca Talking About Enzo Fernandes