പ്രക്ഷോഭത്തിന്റെ ആദ്യപടിയായി മാനന്തവാടിയില്‍ ഏകദിന ഉപവാസവും ഫോട്ടോ പ്രദര്‍ശനവും നടത്തി.
വയനാട്: വനം നശിപ്പിക്കുന്ന വനംവകുപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചു. നോര്‍ത്ത് വയനാട് വനംവകുപ്പ് ഡിവിഷനെതിരെയാണ് സമരം. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി മാനന്തവാടിയില്‍ ഏകദിന ഉപവാസവും ഫോട്ടോ പ്രദര്‍ശനവും നടത്തി.
വനം നശിപ്പിച്ച് വിനോദ സഞ്ചാര വികസനം നടത്തുന്ന നോര്‍ത്ത് വയനാട് വനം ഡിവിഷനെതിരെ കുറച്ചു വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ബ്രഹ്മഗിരിയിലെയും മുനീശ്വരന്‍ കുന്നിലെയും ടൂറിസം കോട്ടേജുകള്‍ പൊളിച്ചു മാറ്റുക, പേര്യയിലെ വനം നശിപ്പിച്ച് ഏകവിള മരകൃഷി നടത്തുന്നത് അവസാനിപ്പിയ്ക്കുക, നിലവിലെ ഏകവിള തോട്ടങ്ങള്‍ വെട്ടിമാറ്റി സ്വാഭാവിക വനങ്ങള്‍ നട്ടു പിടിപ്പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വയനാട് വന നശീകരണ വിരുദ്ധ സമര സമിതി സമരം ആരംഭിച്ചിരിക്കുന്നത്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്യജീവി വാരാചരണം ബഹിഷ്‌കരിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉപവാസം. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും വനനശീകരണ വിരുദ്ധ സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
ചിത്രം കടപ്പാട്: റിപ്പോര്‍ട്ടര്‍