| Thursday, 4th July 2013, 10:28 am

പെപ്‌സി-കൊക്കക്കോള പാനീയങ്ങളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത്തരം പാനീയങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നത്‌ കരിച്ച പഞ്ചസാരയാണ്. ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒരു മിശ്രിതമാണ് ഇത്. കഴിഞ്ഞ മാര്‍ച്ചില്‍ പെപ്‌സി കോ യും കോകൊക്കോളയും തങ്ങളുടെ പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഫോര്‍മുലയില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.


[]പെപ്‌സിയുടെ പാനീയങ്ങളില്‍ അതിമാരകമായ വിഷാംശം ഉള്ളതായി പഠനത്തില്‍ തെളിയുന്നു. ഇളം തവിട്ട് നിറം ലഭിക്കാനായി ചേര്‍ക്കുന്ന വസ്തു മാരകമായ വിഷമാണെന്ന് ആരോഗ്യസംഘടനകള്‍ വ്യക്തമാക്കി.[]

ഇതേ തുടര്‍ന്ന് പെപ്‌സിയുടെ ഫോര്‍മുലയില്‍ മാറ്റം വരുത്താമെന്ന് കമ്പനി ഉറപ്പുനല്‍കി യതായാണ് അറിയുന്നത്. കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശമാണ് പെപ്‌സി ലായനിയില്‍ ചേര്‍ക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇത്തരം പാനീയങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നത്‌ കരിച്ച പഞ്ചസാരയാണ്. ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒരു മിശ്രിതമാണ് ഇത്. കഴിഞ്ഞ മാര്‍ച്ചില്‍ പെപ്‌സി കോ യും കോകൊക്കോളയും തങ്ങളുടെ പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഫോര്‍മുലയില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.

കേന്ദ്ര പരിസ്ഥിതി ആരോഗ്യസംഘനകളുടെ നീരീക്ഷണസമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പാനീയങ്ങളില്‍ കെമിക്കലിന്റെ അംശം അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ വലിയ പരീക്ഷങ്ങളൊന്നും നടക്കുന്നില്ലെന്നും സമിതി വ്യക്തമാക്കി.

യു.എസിലും കാലിഫോര്‍ണിയയിലും പെപ്‌സിയുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും കാലിഫോര്‍ണിയയ്ക്ക് പുറത്ത് ഇപ്പോഴും ഇതിന്റെ വില്‍പ്പന തുടരുന്നുണ്ട്.

4 മില്ലിയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് കാരമെല്‍ പെപ്‌സി പാനീയങ്ങളില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് പെപ്‌സി പറയുന്നത്. പെപ്‌സിയുടെ കാരമല്‍ കളറിങ് സുരക്ഷിതമാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്.

ഏതാണ്ട് ഇതേ വാദം തന്നെയാണ് കൊക്കകോളയും നടത്തുന്നത്. മാറ്റത്തോടെ പുറത്തിറക്കിയ ഉത്പന്നമാണ് വിപണിയില്‍ എത്തിക്കുന്നതെന്നും 4 മില്ലിയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് നിറം ചേര്‍ക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

അതേസമയം കാലിഫോര്‍രണിയയില്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ മാത്രമാണ് 4 മില്ലിയില്‍ കുറഞ്ഞ അളവില്‍ നിറം ചേര്‍ക്കുന്നതെന്നും കാലിഫോര്‍ണിയയ്ക്ക് പുറത്തുള്ള മറ്റെല്ലാം രാജ്യങ്ങളും അതില്‍ കൂടുതല്‍ കളര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ലാബില്‍ ടെസ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് വ്യക്തമാക്കുന്നു.

ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് വഴി കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെടുമെന്ന് തെളിഞ്ഞിട്ടുണ്ട്. എലികളിലും പ്രത്യേകവിഭാഗം ചുണ്ടെലികളിലും ഇത് നേരത്തെ പരീക്ഷിച്ച് വ്യക്തമായതാണെന്നും അമേരിക്കന്‍ ബിവറേജ് അസോസിയേഷന്‍ പറഞ്ഞു.

സോഡകളില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളിലും ഇതേ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഫുഡ് ഏന്‍ഡ് ഡ്ര്ഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more