പെടാവീട്: വ്യാവസായിക സ്ഥാപനങ്ങള്‍ക്കുള്ള പാരിസ്ഥിതികാനുമതി ഇന്ത്യയില്‍ ഇപ്പോള്‍ വളരെ വേഗം ലഭിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പരിസ്ഥിതി പ്രവര്‍ത്തകരേയും, പ്രകൃതി സ്‌നേഹികളേയും ആശങ്കയിലാഴ്ത്തുന്നതാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍.
ഇന്ത്യയെ പോലെ ഓഫീസുകള്‍ വളരെ മെല്ലെ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് പ്രാധാനമന്ത്രിയുടെ കീഴിലുള്ള പാരിസ്ഥിതിക മന്ത്രാലയം അനുമതികള്‍ക്ക് എടുത്തിരുന്ന 600 ദിവസം എന്ന കണക്ക് 170 ദിവസങ്ങളിലേക്ക് കുറച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗവണ്‍മെന്റിന്റെ പോളിസി പ്രകാരമാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഗ്രീന്‍പീസ് സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നിര്‍മ്മാണ കമ്പനികളും, കല്‍ക്കരി പവ്വര്‍ പ്ലാന്റുകളുമാണ് അന്തരീക്ഷ മലിനീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മലീമസമായ നഗരങ്ങളില്‍ ഒന്ന് ഇന്ത്യയിലാണെന്ന ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും റോയിട്ടേസ് ഉയര്‍ത്തി പിടിക്കുന്നുണ്ട്.
വളരെ വേഗത്തില്‍ പാരിസ്ഥികാനുമതി നല്‍കുക വഴി പരിശോധനയുടെ ആധികാരികത കുറയുമെന്ന് പാരിസ്ഥിതിക പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യയുടെ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വര്‍ദ്ധിച്ച് വരുന്ന വ്യവസായങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.