പരിസ്ഥിതി സംരക്ഷിക്കണമെന്ന ഉപദേശമാണ് ഈ ഉത്തരവില്‍ അധികവും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യത്തില്‍ പൂര്‍ണപരാജയമാണെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പരിസ്ഥിതി ഐക്യവേദിയുടെ നിവേദനവും എല്ലാം സൂചനയില്‍ കാണിച്ചിട്ടും സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കാത്തതിനുള്ള പ്രതിവിധിയോ നടപടിയോ ഉത്തരവില്‍ ഇല്ല.
ജലമലിനീകരണം ഉള്‍പ്പെടെ ഇതില്‍പ്പറയുന്ന മിക്ക കുറ്റങ്ങളും നിലവിലുള്ള നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരാളെപ്പോലും ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരില്‍ നിന്ന് സാമ്പത്തികമായ പിന്തുണയില്ലാത്തത് പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരിമിതികളിലൊന്നാണ്. പദ്ധതി നടത്തിപ്പുകള്‍ക്കായി സര്‍ക്കാരില്‍ നിന്ന് ബജറ്റ് വിഹിതം ഒന്നും ബോര്‍ഡിന് ലഭിക്കുന്നില്ല. നിയമലംഘനം നടത്തുന്നവരില്‍ നിന്നുള്ള പിഴത്തുകയിലൂടെയാണ് ബോര്‍ഡ് നിലനില്‍ക്കുന്നതെന്നും ആക്ഷേപമുയരുന്നു.
പാരിസ്ഥിതികാനുമതി ഇല്ലാതെ മണല്‍ വാരലിനു അനുമതി നല്കരുതെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ പറഞ്ഞതായി ഡിസംബര്‍ 12 ലെ ഉത്തരവില്‍ എടുത്തു പറയുകയും, അതേസമയം അനധികൃതമായി മണല്‍ വാരാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ ഉത്തരവ്
paristhithi samrakshanam
http://viewer.docstoc.com/