മനുഷ്യന്റെ ജീവിതയാത്ര നാശത്തിലേക്കുള്ള യാത്ര (mass extinctions ) എന്ന രീതിയിൽ മുന്നേറുന്നതിനെ പുരോഗതി എന്ന് വിളിക്കാമോ?
ഇന്നിപ്പോൾ മനുഷ്യരാശി അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യത്യാനത്തിന്റെയും, ജൈവവൈവിധ്യത്തിന്റെയും കാലഘട്ടത്തിൽ ഉയർന്നു വരുന്നത് ഈ ചോദ്യം ആണ് . നമ്മുടെ കാലഘട്ടത്തെ നിർണ്ണയിക്കുന്ന അവസ്ഥകൾ എന്ന് വിളിക്കപ്പെടുമ്പോഴും, ദൈനംദിന രാഷ്ട്രീയ അജണ്ടകളിൽ നിന്നു വളരെ ദൂരത്തിൽ ആണ് ഇവ നിലനിൽക്കുന്നത്.
Biodiversity agenda പ്രകാരം 2030 ആകുമ്പോഴേക്കും 30% സമുദ്രത്തെയും സംരക്ഷിക്കുക എന്നുള്ളതാണ്. അതുപോലെ 2050 ആകുമ്പോൾ പ്രകൃതിയുമായി പങ്ക്ചേരുന്ന ഒരു വീക്ഷണം പൂര്‍ത്തീകരിക്കുകയും അതോടൊപ്പം ഇക്കോ സിസ്റ്റത്തെ പുന:സ്ഥാപിക്കുക എന്നതുകൂടിയാണ്.
നഷ്ടവും അപകടവും (loss and damage ),
cop 27 ന്റെ വിജയം എന്നത് മലിനീകരണകാരികളായ രാഷ്ട്രങ്ങൾ അങ്ങനെ അല്ലാത്ത രാഷ്ട്രങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടതാണ്. ഏതായാലും, ഈ നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്തൽ സമാഹരിക്കുന്നതു ഒരു പ്രഹേളികയായി തുടരുന്നുണ്ടെകിലും. Loss and damage അംഗീകരിച്ചത് വലിയൊരു വിജയം തന്നെ.
വ്യാവസായിക വിപ്ലവം തൊട്ടിങ്ങോട്ടുള്ള പുരോഗതിയുടെയും, വികസനത്തിന്റെയും അടിസ്ഥാനം മലിനീകരണകാരികൾ ഇഴകീറി പരിശോധിക്കുന്നുണ്ടിവിടെ. അവിടെ ചരിത്രപരമായ മലിനീകരണകാരികൾക്കൊപ്പം പുതിയ മലിനീകരണകാരികൾ വരുന്നു. വികസനത്തിന്റെ ബലിയാടുകൾ ആയി മാറുന്നതിന്റെ /മാറിയതിന്റെ പ്രശ്നം, കാലാവസ്ഥ നീതിയുടെ ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നു.
ഇവിടെ ഉയർന്നു വരുന്ന കാലാവസ്ഥ നീതിയുടെ പ്രശ്നം, ചെറുദ്വീപസമൂഹ രാഷ്ട്രങ്ങളുടെ (small island countries ) ഒരു ചെറുത്തുനിൽപ്പുകൂടിയാണ്. 1990 കളിൽ തന്നെ വാനുവാടു UN അധികാരികളുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതാണ്. വാനുവാടുവിന്റെ അംബാസിഡർ Robert van Lierop, 1991 ൽ ഈ സമൂഹങ്ങൾക്ക് വേണ്ടി നഷ്ടപരിഹാരം (ഇൻഷുറൻസ് ) ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിക്കാൻ 2022 വരെ കാത്തിരിക്കേണ്ടിവന്നു. വലിയ ഏറ്റുമുട്ടലുകളുടെ മേഖലയാണിത്, ദിനംപ്രതി എന്നോളം കോടതികളിലേക്ക് കൂടുതലായി കാലാവസ്ഥ വ്യവഹാരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ അൻപത് വർഷങ്ങളിലെ ചരിത്രം നോക്കുമ്പോൾ ഈ fossil fuel വ്യവസായികളുടെ ദിവസേനയുള്ള ലാഭം എന്നുപറയുന്നത് 2.9 billion ഡോളർ ആണ് എന്ന് പറയപ്പെടുന്നു.
ഈ ലാഭത്തിന്റെ ഒക്കെ ദുരിതമാണ് മറ്റൊരു തരത്തിൽ ഈ ചെറുദ്വീപസമൂഹങ്ങളുടെ സംസ്കാരത്തെയും, ജീവിതത്തതെയും തന്നെ ഇല്ലാതാക്കുന്നത്. വാനുവാടു പോലുള്ള ചെറുരാഷ്ട്രങ്ങൾ പഠിപ്പിക്കുന്നത് നീതിയുടെ 21ാം നൂറ്റാണ്ടിലെ വലിയ മുന്നേറ്റം കൂടിയാണ്.
കാലാവസ്ഥ ഉച്ചകോടിയുടെ (cop 27) ചരിത്രം പരിശോധിക്കുമ്പോൾ, മുപ്പതു വർഷങ്ങൾക്കു ശേഷം ഉണ്ടായ മാറ്റങ്ങൾകൂടി ചർച്ചാ വിഷയമാകുകയാണ്. മാൾട്ട യു.എന്‍. അസംബ്ലിയില്‍ ഉന്നയിച്ച വർഷം 1988 ആണ്. പിന്നീട് ippc റിപ്പോര്‍ട്ടില്‍ തുടങ്ങി കാലാവസ്ഥവ്യതിയാന ഉച്ചകോടിയിലേക്ക് വരുന്നത് വരെ ഉള്ള ചരിത്രം തന്നെ നോക്കുക. മോന്ററിയൽ പ്രോട്ടോകോൾ, രാസായുധങ്ങളുടെ ഉടമ്പടി എന്നിങ്ങനെ നീങ്ങുന്നു.
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള മാർഗരറ്റ് താച്ചറുടെ അന്താരാഷ്ട്ര വേദികളിലെ പ്രസംഗങ്ങൾ പ്രധാന ചർച്ചാ വിഷയമായിരുന്നു. യാഥാസ്ഥിതിക രാഷ്ട്രീയം ഇതിനു പിന്തുണ നൽകിയിരുന്നു. ആദ്യകാലത്ത്, മാർഗ്ഗരറ്റ് താച്ചർ പിന്നീട് left of Centre രാഷ്ട്രീയത്തിന്റെ പിടിവാശി എന്ന നിലയിൽ ഇതിനെ വിമർശിക്കുന്നുണ്ട്.
ഇന്ന് ഈ കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ കാണുന്ന പ്രകടമായ മാറ്റം അതിൽ ഇന്ത്യക്കും ചൈനയ്ക്കും ഉള്ള പങ്ക് കൂടിയാണ്. തീരെ ആത്മവിശ്വാസം കുറഞ്ഞ പഴയ ചൈനയെ കുറിച്ച് ഓർത്തെടുക്കുന്നുണ്ട് ഈ ക്ലൈമറ്റ് ചർച്ചകളിൽ പങ്കെടുത്തവർ. തീരെ അവഗണിക്കപ്പെട്ട നിലയിൽ ഇന്ത്യയും ചൈനയും ഈ ചർച്ചകളിൽ നിന്നിരുന്ന ഒരു കാലം കൂടിയാണ് 90കൾ.
പ്രതിശീര്‍ഷ വരുമാനം ഈ രണ്ട് രാജ്യങ്ങൾക്കും ഉണ്ടായിരുന്നത് നാനൂറു ഡോളറിൽ താഴെ ആയിരുന്നു. ഇന്ത്യ അന്ന് ചൈനയേക്കാൾ മുന്നിൽ ആയിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ചക്കൊപ്പം അവർക്ക് മലിനീകരണത്തിലും വളർച്ചയുണ്ടായി (polluter nation ). ഇന്ത്യയും വളരുകയാണ്. ഈ വളർച്ച മലിനീകരണ രാഷ്ട്രങ്ങൾ അവരുടെ മലിനീകരണത്തിനു പണം നൽകണം എന്നുള്ളത് തർക്കത്തിലേക്കു പോകുന്നു.
ഈ തർക്കങ്ങൾ, ആരുനൽകണം, എന്ത് നൽകണം എന്നൊക്കെ ഉള്ളതിനപ്പുറം ഒരു ജനാധിപത്യ, പാരിസ്ഥിതിക പരമായ പരിഹാരം ഉടനെ കണ്ടെത്തുക എന്നുള്ളതാണ് പ്രാധാന്യം.
കൂടുതൽ രാഷ്ട്രങ്ങൾ സാമ്പത്തികമായി പുരോഗമിക്കുക എന്നതിന്റെ അർത്ഥം അത് മലിനീകരണം കൂട്ടുക എന്നതല്ല.
Cop 15 തുടക്കത്തിൽ തന്നെ UN secretary general അന്റോണിയോ ഗുന്ട്രെസ് സംസാരിക്കുന്നത് ബഹുരാഷ്ട്രകുത്തകകൾ “അവരുടെ ബാങ്ക് നിക്ഷേപങ്ങൾ നിറച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ചാണ്.
കാട്ടു പൂച്ചകളുടെയും, ഓക് മരങ്ങളുടെയും പരിസ്ഥിതി പ്രാധാന്യം കൂടുതൽ മനസ്സിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് മനുഷ്യർ കടന്നുപോകുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ നിശബ്ദ വസന്തത്തിൽ റെയ്ച്ചല്‍ കാഴ്‌സണ്‍ എഴുതി, പ്രകൃതിയിൽ ഒന്നും തനിച്ചു നിൽക്കുന്നില്ല എന്നാൽ, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്, അവന്റെ പ്രകൃതിക്കെതിരെയുള്ള യുദ്ധം അവനു തന്നെ എതിരാണ് “.അത്തരം ഒരു ജൈവലോകത്ത് nature based solutions എന്നത് വളരെ ലഘുകരിക്കപ്പെടുന്ന അവസ്ഥയേയല്ല. ഒരു പൊളിച്ചെഴുത്താണത്.
ജൈവ വൈവിധ്യ നാശ ഘട്ടത്തെ ശരിയായ രീതിയിൽ മനസ്സിലാക്കുവാനും, അവയെ നമ്മുടെ ജീവിതത്തിന്റെ മുഖ്യഭാഗമാക്കുവാനുമുള്ള ശ്രമം എന്നത് ഒരു ഭാഗീരഥ പ്രയത്നം തന്നെയാണ്. ജീവിവർഗ്ഗങ്ങളെ, അവയുടെ സേവനങ്ങളെ മനസ്സിലാക്കിയിട്ടുള്ളത് തന്നെ വളരെ കുറവാണ്. വംശനാശത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് വരുന്ന പഠനങ്ങളാണ്, റിപ്പോർട്ടുകളാണ് ഇന്ന് ആവർത്തിച്ചു വന്നുകൊണ്ടിരിക്കുന്നതും. ഇതിനായി, ഈ ജീവി വർഗ്ഗങ്ങങ്ങൾക്കായി ഒരു സ്റ്റോക്ക് മാര്‍ക്കറ്റിനെ (stock market ) കുറിച്ച് ലോകം കാര്യമായി ചിന്തിക്കുകയാണ് (a price tag on animals, rio journal). ഒരു stock exchange (market )mechanism ആണിത്. എല്ലാജീവവിഭാഗങ്ങളുടെയും ഒരു ഏകീകൃതമായ വിലനിർണ്ണയം ആണിത് ലക്ഷ്യമിടുന്നത്. ഉദാഹരണമായി തേനീച്ച, അവർ തരുന്ന പ്രകൃതി സേവനം അമൂല്യമാണ്.
മനുഷ്യരുടെ പ്രവർത്തനം ഈ ജീവി വിഭാഗങ്ങളെ ബാധിക്കുന്നു. ഇങ്ങിനെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവജാലങ്ങൾക്ക് സംരക്ഷണം നൽകാനാണ് ഈ ശ്രമം. (Species stock market). പ്രകൃതി സേവനങ്ങളുടെ (eco system services ) പ്രാധാന്യം ഒരു സാമ്പത്തിക കണക്കിൽ മാത്രമേ മനസ്സിൽ ആകുകയുള്ളൂ എന്നതാണ് ആധുനിക സാമ്പത്തിക മനുഷ്യന്റെ വിധി.
വാങ്ങുന്നതിന്റെയും വിൽക്കുന്നതിന്റെയും ഒരു സ്‌റ്റോക് മാര്‍ക്കറ്റ് ഗെയ്മിലൂടെ ജൈവ വൈവിധ്യസംരക്ഷണമാണ് ഇത് ഉദ്ദേശിക്കുന്നത്. പണം അല്ല ഇവിടെ, പകരം മൃഗങ്ങൾ.
ഐ.എം.എഫിന്റെന്റെ ഒരു പഠനം (2019, value of a whale ) തിമിംഗലത്തിന്റെ വില കണക്കാക്കൽ ആയിരുന്നു. ഈ സാമ്പത്തിക മണ്ഡലത്തിലെ രാഷ്ട്രീയവും അതിന്റെ പ്രയോഗരീതിയും ജൈവ മണ്ഡലത്തിലെ (Biosphere ) രാഷ്ട്രീയ ജീവിതവുമായി ബന്ധമില്ലാതായി തീരുന്നു. ജൈവ നാശത്തിന്റെ ആറാംഘട്ടത്തിലെ രാഷ്ട്രീയ (politics of 6th mass extinction ) പ്രയോഗം പ്രകൃതിയുടെ സങ്കീർണ്ണതകളെ ആഴത്തിൽ ഉൾക്കൊള്ളൽ ആണത്. അത് കേവലം വിലയിടൽ അല്ല.
Cop 15 ജൈവ വൈവിധ്യ സമ്മേളനത്തിൽ കാനഡയിലെ പരിസ്ഥിതി, കാലാവസ്ഥ മന്ത്രി സ്റ്റീവ്ൻ ഗൈൽബ്യുൾഡ് പീറ്റർബറോവിനെ (city of Peterborough ) മറ്റു പതിനാലു നഗരങ്ങൾക്കൊപ്പം പക്ഷി സൗഹാർദ പട്ടണം ആയി പ്രഖ്യാപിച്ചു. (ഡിസംബർ,8). പക്ഷികളെ എങ്ങിനെ പരിപാലിക്കണം എന്നും അവർ തരുന്ന പ്രകൃതി സേവനങ്ങൾ (ecosystem services) മനസ്സിലാക്കാനും ഊന്നല്‍ നല്‍കലുമാണ് ഈ പക്ഷി സൗഹൃദ പട്ടണ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
മനുഷ്യർക്ക് (പൗരന്മാർക്കുള്ള ) ഉത്തരവാദിത്തം ഇവിടെ പ്രധാനമാകുന്നു. (Stewardship ), പക്ഷികൾ വാതിലിനു മുകളിൽ വന്നിടിക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന വാതിലുകൾ, കെട്ടിടങ്ങൾ ഒക്കെ നിർമ്മിക്കേണ്ടത് ആണത്. പൂച്ചകളിൽ നിന്നും പക്ഷികളെ രക്ഷിക്കൽ കൂടി ഉൾക്കൊള്ളുന്നു. ഈ bird friendly city പദ്ധതി. അതിനുവേണ്ടി 6,65,000 കോടി ഡോളർ നീക്കി വെക്കുന്നുണ്ട് (environment and climate change fund ).
2016 ലെ ipbes pollination assessment report on pollinators, pollination and food production, പരാഗണകാരികളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പക്ഷികളുടെ കാര്യം അവിടെ എടുത്തു പറഞ്ഞിട്ടുണ്ട്. ഭക്ഷ്യ ഉൽപ്പാദനത്തിലെ പക്ഷികളുടെ പങ്ക് കൂടി ഈ റിപ്പോർട്ട് അടിവരയിടുന്നു. ഒരു ആരോഗ്യ പരമായ പരിസ്ഥിതി സമൂഹം നിലനിൽക്കുന്നതിൽ പക്ഷികൾക്കുള്ള പങ്ക് മനുഷ്യർക്ക് പഠിക്കേണ്ടി വരുന്നു. “തേനീച്ചകൾ ഏറ്റവും പ്രധാനപ്പെട്ട പരാഗണകാരികളാണ് “. Dr. ഗ്രെച്ചൻ ലേബുൺ (ipbes ).
ഓരോ പ്രദേശവും, മുൻസിപ്പാലിറ്റികളും, വൻ നഗരങ്ങളും ഇനിയും തിരിച്ചറിയേണ്ട പാഠങ്ങൾ ആണിത്. പക്ഷികളുടെ മൗലിക അവകാശത്തെ കുറിച്ച് ഏറെ ചിന്തിച്ചുള്ളതാണ് ഇന്ത്യ. മാന്യതയോടെ ജീവിക്കാനുള്ള പക്ഷികളുടെ അവകാശങ്ങൾ( a judgement of delhi high court) ശരിവെച്ചതും.
കാലാവസ്ഥവ്യതിയാനം എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച സംശയങ്ങളും, അത് ഉണ്ടാക്കിയിരിക്കുന്ന ദുരന്തങ്ങൾ അഭിമുഖീകരിക്കുക എന്നതും ഉളവാക്കിയ സമസ്യയാണ് ന്യൂസിലാഡിന്റില്‍ ഗബ്രിയേൽ ചുഴലിക്കറ്റിനെ തുടർന്ന് തുടർന്നുള്ള ചർച്ചകളിൽ കടന്നു വരുന്നത്.
50 ലക്ഷത്തിനുമേൽ മാത്രം ജനസംഖ്യയുള്ള (51.2,2021) സമ്പന്ന സമൂഹമായ ന്യൂസിലാന്‍ഡ് അവരുടെ ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലാവസ്ഥ അടിയന്തരാവസ്ഥ, ആഗോള സമൂഹത്തിന്റെ തന്നെ അടിസ്ഥാനം എന്ന നിലയിൽ ഓരോ സമൂഹത്തെയും കാത്തിരിക്കുന്ന സംഭവം ആണ് (climate event )ആണ്. ന്യൂസിലാലൻഡ് ഇന്ന് ചർച്ച ചെയ്യുന്നത് തന്നെ അവരുടെ അടിസ്ഥാനതല വികസന പ്രശ്നത്തെ കുറിച്ച്കൂടിയാണ്. അവരുടെ കെട്ടിടനിർമ്മാണങ്ങൾ ഇവിടെ വലിയ വിമർശനം വലിച്ചു വരുത്തുന്നു.
ആധുനിക അടിസ്ഥാന തല വികസനമെന്നത് കാലാവസ്ഥ വ്യതിയാനഘട്ടത്തില്‍ എങ്ങിനെ ആയിരിക്കമെന്നത് സമ്പന്ന ന്യൂസിലാന്‍ഡിന്റെ മാത്രം പ്രശ്നം അല്ല.
ന്യൂസിലാലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ഗബ്രിയേൽ ചുഴലിക്കാറ്റിനെ ന്യൂസിലാന്‍ഡിൽ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥ സംഭവം എന്ന നിലയിൽ ആണ് കാണുന്നത്.
ന്യൂസിലാന്‍ഡിന്റെ കാലാവസ്ഥ വ്യതിയാന മന്ത്രി ജെയിംസ് ഷ ഇപ്രകാരമാണ് ഗബ്രിയേൽ ചുഴലിക്കാറ്റിനെ മുൻനിർത്തി സംസാരിച്ചത്, “ഇത് ഒരു കാലാവസ്ഥ വ്യതിയാനമാണ് . നഷ്ട ദശാബ്ദങ്ങളിൽ നാം തർക്കങ്ങളും, വാദങ്ങളുമായി ചിലവഴിച്ചു. ഇത് കാലാവസ്ഥ വ്യതിയാനമാണോ അല്ലയോ, മനുഷ്യർ ഉണ്ടാക്കിയ കാരണങ്ങൾ മൂലമാണോ അല്ലയോ, ഇത് നല്ലതാണോ അല്ലയോ, നാം എന്തെങ്കിലും ചെയ്യണോ വേണ്ടയോ?”.
ഇപ്പോൾ പ്രവർത്തിക്കേണ്ട കാര്യം എന്ന നിലയിൽ, നീട്ടിവെക്കാൻ സാധ്യമല്ലാത്ത വിധം, കാലാവസ്ഥ വ്യതിയാനം ന്യൂസിലാന്‍ഡിന്റെ രാഷ്ട്രീയനയ രൂപീകരണത്തിൽ വരേണ്ടതുണ്ട് എന്ന് ജെയിംസ് ഷ ചൂണ്ടിക്കാട്ടുന്നത് ലോകരാഷ്ട്രങ്ങളെ മുഴുവൻ ബാധിക്കുന്ന കാര്യമായി മാറിയിരിക്കുന്നു.
മൺസൂണിന്റെ മാറ്റം, അത് സൃഷ്ടിക്കുന്ന ദുരിതങ്ങൾ കേരളത്തെ മുൻനിർത്തി തന്നെ പരിശോധിക്കുന്ന ലേഖനം ആണ് ഗായത്രി വൈദ്യനാഥൻ (How India is battling deadly rainstorms as climate change bites, Feb 8,2003, Stuttgart, Germany) എഴുതിയിരിക്കുന്നത്. കേരളം 2018 ലെ പ്രളയത്തോടെ അന്താരാഷ്ട്ര കാലാവസ്ഥ വ്യത്യാനത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. (Western ghat, Kerala)
1924 ലെ പ്രളയത്തിനുശേഷം കേരളം അഭിമുഖീകരിച്ച 2018 ലെ പ്രളയം 4.25 billion അമേരിക്കൻ ഡോളറിന്റെ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത് എന്നാണ് സർക്കാരിന്റെ തന്നെ കണക്കുകൾ കാണിക്കുന്നത്.
അനേകം പേരെ മരണത്തിലേക്ക് നയിച്ച, വളരെ അധികം ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന ഈ പ്രളയം, കാലാവസ്ഥ വ്യത്യാനത്തിന്റെയും, ആഗോള താപനത്തിന്റെയുമൊക്കെ വ്യക്തമായ ചിത്രമാണ് നൽകിയത്.
മീനച്ചില്‍ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പോലെയുള്ള ഗ്രാമീണ കൂട്ടായ്മകൾ രൂപം നല്കിയ അടിസ്ഥാന തല കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിന്റെ പ്രാധാന്യം ഈ ലേഖനം എടുത്തു പറയുന്നു. ഒരു മാതൃക എന്ന നിലയിൽ മറ്റു പ്രദേശങ്ങളിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം കേന്ദ്രീകൃതമായ രീതിയിൽ പ്രവചിപ്പിക്കുന്നതിതിന് പരിമിതിയുണ്ട് ഇന്ന് തിരിച്ചറിയുന്നു. കാലാവസ്ഥ മാറ്റവും, മഴയും, വരൾച്ചയുമല്ലാം അത്രയേറെ രൂക്ഷമായിരിക്കുന്നു. മൺസൂണിന്റെ മാറ്റമെന്നത് ജനജീവിതത്തിന്റെ അടിസ്ഥാനഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്.
ഇവിടെ ഉയർന്നു വരുന്നത്, കേരളം പോലെയുള്ള പ്രദേശത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചോദ്യം കൂടിയാണ്. അനിവാര്യമായി വേണ്ടിവരുന്ന climate action കൂടിയാണ്.
ഭാവിതലമുറ, അവരുടെ ജീവിതത്തെകുറിച്ചുള്ള അരക്ഷിതാവസ്ഥ, ഈ പ്രാധാന ചോദ്യത്തിൽ നിന്നാണ്, ലോകത്തിൽ ആദ്യമായി ഭാവിതലമുറക്കായി ഒരു കമ്മിഷണർ തന്നെ യു.കെയിലെ വെയ്ല്‍സില്‍ ഉണ്ടായത്. Future generation commissioner for Wales. Sophie howe ആണ് ഈ ഭാവി തലമുറ കമ്മിഷണർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഭാവിതലമുറയെ ബാധിക്കുന്ന കാര്യങ്ങൾ, ഇന്ന് ചെയ്യുന്ന മനുഷ്യരുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്നത് നേരിടുന്നതിനായുള്ള പ്രവർത്തനങ്ങളെ സഹായിക്കുന്നതിനാണ് ഈ ഭാവിതലമുറ കമ്മീഷനറെ നിയമിച്ചത്.
അത്രമാത്രം ഗുരുതരമായ പ്രശ്നങ്ങളാണ് ഭാവി തലമുറയെ കാത്തിരിക്കുന്നത്, വരാനിരിക്കുന്ന തലമുറകളോടുള്ള കടമ ഇവിടെ പ്രധാനമായി വരുന്നു. അവരുടെ ക്ഷേമം (wellbeing )ഉറപ്പുവരുത്തുക. ഇന്നത്തെ താത്കാലിക നേട്ട പ്രത്യയശാസ്ത്രത്തെ (short termism ) നിരാകരിക്കുന്നത് കൂടിയാണിത്. (The wellbeing of( Wales )future generations act, 2015).
7 പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെയുള്ളത്, ഒരു വെയ്ൽസ് മാതൃക (സമ്പന്നമായ, കരുത്തുറ്റ, ഐശ്വര്യപൂർണ്ണമായ, കൂടുതൽ തുല്ല്യതയുള്ള, ഉർജ്ജസ്വലമായതും ഒത്തൊരുമയുള്ളതുമായ,ആഗോള ഉത്തരവാദിത്തമുള്ള വെയ്ൽസ്)
ഈ ഭാവി തലമുറ കമ്മീഷണറുടെ വിജയങ്ങളിൽ ഒന്ന്, അവിടുത്തെ ഗതാഗത നയത്തിൽ ആണ്. പരിസ്ഥിതിയെ ബാധിക്കുന്ന ഒരു പതിമൂന്നു മൈൽ പാതയെ തടയാൻ അവർക്കായി. തുടർന്ന് അനേകം പാതകൾ നിർത്തി വെക്കുകയും ഉണ്ടായി. എങ്ങിനെ ഭാവിതലമുറക്കായി ഒരു ദേശത്തെ സമർപ്പിക്കാമെന്ന പാഠമാണ് വെയ്ല്‍സ് നൽകുന്നത്. ഇന്ന് ലോകത്തെ പാലരാജ്യങ്ങളും ഇതു തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ഇനിയും ജനിക്കാനിരുക്കുന്ന തലമുറകളോടുള്ള ഒരു കരാർ കൂടിയായി വരുന്നു ഇത്.
എഴുതലമുറകളുടെ ഭാവിയെ കുറിച്ചുള്ള വികസനസങ്കല്പം first nation citizens ഉള്ളതാണ്. വികസനത്തിന്റെ താൽക്കാലികത (short termism )ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ജീവിതം എന്നത് ഒരു താൽക്കാലിക ലാഭപ്രവർത്തനമോ, തിരഞ്ഞെടുപ്പ് പ്രവർത്തനമോ അല്ല. ഇവിടെയാണ് ജനാധിപത്യത്തിലെ പുതിയ പരീക്ഷണങ്ങൾ അനിവാര്യമാകുന്നതും. വെയ്ൽസ്ൽ 2010 ലെ ഒരു ജനകീയകൂട്ടായ്മയിലെ ചോദ്യത്തിൽ നിന്നാണ് ഈ wellbeing സങ്കല്പം ഉടലെടുത്ത്.
ഉഷ്ണതരംഗത്തെക്കുറിച്ചും, വരൾച്ചയെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ശുദ്ധജലം എങ്ങിനെ ലഭ്യമാക്കാനാകും? വറ്റിവരളുന്ന ഈ ജീവിതാവസ്ഥയെ കുറിച്ച് വളരെ കാര്യമായി ആലോചിച്ചാൽ അല്ലാതെ ഉത്തരങ്ങൾ ലഭ്യമല്ല. ലോക ജലവികസന റിപ്പോർട്ട് തരുന്നത് (world water development report, unesco,2022) ജലത്തിന്റെ ഉപഭോഗത്തിൽ ഉണ്ടായ വളർച്ചയാണ്, കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ എട്ടുമടങ്ങിനടുത്ത വർദ്ധനവാണ് ജലഉപഭോഗത്തിൽ ഉണ്ടായത്. 1980 മുതൽ ഒരു ശതമാനം കണക്കിൽ ആണ് ജല ഉപഭോഗ വളർച്ച.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജലത്തിന്റെ ഗുണമേന്മ വലിയൊരു പ്രശ്നം ആയി അവശേഷിക്കുന്നു.
ഇന്ത്യയുടെ സ്ഥാനം ഇവിടെ വളരെ പിന്നിൽ ആണ്. ജലരോഗങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ജീവിതഗുണമേന്മയെ ബാധിക്കുന്നു, അത് വഴി ഒരു സമൂഹത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചയേയും.
ജലസമ്മർദ്ദത്താൽ വീർപ്പുമുട്ടുന്ന അവസ്ഥയാണ്, വരൾച്ചയുടെ കനത്തപിടിയിലേക്ക് ലോകത്തിലെ പലനഗരങ്ങളും വീണുകൊണ്ടിരിക്കുകയാണ്. ജലത്തിന്റെ ഉപഭോഗത്തിലെ അതുല്ല്യത സൃഷ്ടിക്കുന്നത് പരിഹരിക്കുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രയോഗംകൂടി ആണ് എന്ന് വന്നിരിക്കുകയാണ്.
ജലം എന്നത്, ആരോഗ്യത്തിന്റെ, സുരക്ഷയുടെ, അധികാരത്തിന്റെ ഒക്കെ ആകെ തുകയാണ്. ഒപ്പം മനുഷ്യ സംസ്കാരത്തിന്റയും. ഈ വിഭവം എങ്ങിനെ കൈകാര്യം ചെയ്യുന്നു, എന്നത് പ്രധാനപ്പെട്ടതാണ്.
content highlights: Environment and the present